മറക്കാൻ പറ്റോ ഈ മനുഷ്യനെ.. | Kalabhavan Mani Old Photos

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരേ ഒരു മനുഷ്യനാണ് കലാഭവൻ മാണി എന്ന നടനും കലാകാരനും അതിലും ഉപരി മനുഷ്യ സ്നേഹിയുമായ വ്യക്തി. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ചെയത നല്ല പ്രവർത്തികളുടെ ഫലമായാണ് നമ്മൾ ഇന്നും മണിച്ചേട്ടനെ ഓർത്തിരിക്കുന്നത്. നമ്മളിൽ പലരും കണ്ടിട്ടില്ലാത്ത ചില പഴയകാല ചിത്രങ്ങൾ കണ്ടുനോക്കു..

മണിച്ചേട്ടൻ

മിമിക്രി വേദികളിൽ നിന്നും ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തി. താരരാജാക്കന്മാരുടെ ഇടയിലേക്ക് എത്തി, പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ വ്യക്തിയാണ് മണിച്ചേട്ടൻ.

കലാകാരൻ എന്നതിലുപരി തന്റെ കുടുംബത്തിനും തന്റെ നാട്ടുകാർക്കും വേണ്ടി ജീവിച്ച മനുഷ്യനാണ് മണിച്ചേട്ടൻ..

അദ്ദേഹം മരണപെട്ടിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞു എങ്കിലും, ഇന്നും അദ്ദേഹം നമ്മുടെ കൂടെ ഉള്ളതുപോലെ തോന്നുന്നുണ്ട്..

വെറും ഒരു സാധാരണകാരനായിരുന്ന മണിച്ചേട്ടൻ ഒരുപാട് കഷ്ടപെട്ടിട്ടാണ് സിനിമയിൽ ഒരു വലിയ സ്ഥാനം നേടിയെടുത്തത്.

കോമഡി രംഗങ്ങളും, സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ അനായാസം കൈകാര്യം ചെയ്തിരുന്ന മികച്ച നടനായിരുന്നു മണിച്ചേട്ടൻ. അദ്ദേഹം കടന്നുപോയിട്ടുള്ള ജീവിത സാഹചര്യങ്ങളാണ് അദ്ദേഹത്തിന്റെ നടന്ന ജീവിതത്തിന് ഒരുപാട് സ്വാതീനിച്ചിട്ടുള്ളത്.