അരികൊമ്പന്റെ കാര്യത്തിൽ നടക്കുന്നത് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ

അരികൊമ്പന്റെ കാര്യത്തിൽ നടക്കുന്നത് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ :- കൊമ്പനാനകൾ സാധാരണയായി ഒറ്റക്ക് നടത്താനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ മത പാടായാൽ ഇവർ ആനകളുടെ കൂട്ടത്തിയിലേക്ക് ചേരുന്നു. പിന്നീട് ആ കൂട്ടത്തിൽ നിന്നും അവനെ ഇഷ്ടപെട്ട ഇണയെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ മതപാട് കഴിഞ്ഞാൽ പിന്നെ കൊമ്പൻ ഒറ്റക്കായിരിക്കും നടക്കുക.

എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ ആന കൂട്ടത്തിൽ ഉള്ള കൊമ്പന്മാരിൽ നിന്നും പുതുതായി വരുന്ന ആനകൾക്ക് നേരിടേണ്ടിവരുന്നത് ശക്തമായ വെല്ലുവിളിയാണ്. ചിന്നക്കനാലിൽ ആയിരുന്ന സമയത് അരികൊമ്പനെ കുത്തി പരുക്കേൽപിച്ചിരുന്നത് ചക്ക കൊമ്പനായിരുന്നു.

കഴിഞ്ഞ ദിവസം അരികൊമ്പന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തമിഴ് നാട് ഫോറെസ്റ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു. അരികൊമ്പൻ പോകുന്നിടത്തായി പത്ത് ആനകൾ ചേരുന്ന ഒരു സംഗം തന്നെ ഉണ്ടായിരുന്നു എന്നതാണ് തമിഴ്‌നാട്ടിലെ ഫോറെസ്റ് ഉദ്യോഗസ്ഥർ പറഞ്ഞത്. അരികൊമ്പൻ എന്ന കേരളത്തിലെ കൊമ്പൻ, ഇനി ഈ ആന കൂട്ടത്തോടൊപ്പം ചേരാൻ സാധ്യത ഉണ്ട് എന്നും അവർ പറഞ്ഞു. തമിഴ് നാട് ആഗ്രഹിക്കുന്നതും അത് തന്നെയാണ്. എവിടെ കൊണ്ടുപോയി ഇട്ടാലും നേരെ ജനവാസ മേഖലയിലേക്ക് വരുന്ന അരികൊമ്പൻ. ഏതെങ്കിലും ആന കൂട്ടവുമായി ചേർന്നാൽ കാട്ടിൽ ആന കൂട്ടത്തോടൊപ്പം നിൽക്കാൻ സാധ്യതയുണ്ട്.