ഷുഗർ കുറയ്ക്കാൻ തൊടിയിലുണ്ട് മാർഗ്ഗങ്ങൾ: പിന്നെ ഷുഗർ ജീവിതത്തിൽ വരില്ല

സർവ്വസാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ഷുഗർ. ഒരു വീട്ടിലെ ഒരു അംഗത്തിനെങ്കിലും ഷുഗർ വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഷുഗർ വന്നവർ കൃത്യമായ ഭക്ഷണക്രമീകരണം മുന്നോട്ടു കൊണ്ടുപോകണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും ഇലക്കറികൾ കഴിക്കുകയും ചെയ്യണം. എന്നാൽ എത്രയൊക്കെ ഭക്ഷണം ക്രമീകരിച്ചാലും ചിലർക്ക് ഷുഗർ കുറയുകയുമില്ല. ഷുഗർ എളുപ്പത്തിൽ കുറയാൻ പറ്റുന്ന ചില ടിപ്സുകൾ നമ്മുടെ ചുറ്റുമുണ്ട്.

 

അതിൽ പ്രധാനിയാണ് ചുണ്ടങ്ങ. വഴുതനയുടെ ഇല പോലെയാണ് ചുണ്ടങ്ങ ചെടിയുടെ ഇലകൾ. എന്നാലും വളരെ ചെറിയ കായകളാണ് ചുണ്ടങ്ങ. ഇത് പൊട്ടിച്ച് നന്നായി കറ കളഞ്ഞതിനുശേഷം നന്നായി ചതച്ചെടുത്ത് വെള്ളത്തിലിട്ട് അതിന്റെ അരിയെല്ലാം കളയുക. ശേഷം ഇത് കറിവെച്ച് കഴിക്കാം ഷുഗറിന് കുറവുണ്ടാകും. രണ്ടാമതായി പേരയിലയാണ്. വേറെ ഇലയുടെ തളിരിലകൾ പൊട്ടിച്ചെടുത്ത് അര ലിറ്റർ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. വെള്ളം കുടിച്ചു കഴിഞ്ഞാൽ ഷുഗർ പെട്ടെന്ന് കുറയും. ഷുഗർ വളരെയധികം കൂടിയ സമയത്ത് മാത്രം ഈ വെള്ളം കുടിക്കുക. ഇല്ലെങ്കിൽ ഷുഗർ വളരെയധികം താഴ്ന്നു പോകാൻ സാധ്യതയുണ്ട്. മൂന്നാമതായി ഷുഗറിന് വെല്ലുന്ന ഒന്നാണ് മൽബാറി.

 

മൾബറിയുടെ ഇലകൾ തോരൻ വെച്ച് കഴിക്കുന്നത് ഷുഗർ കുറയ്ക്കാൻ സഹായിക്കും. മൽബറി പഴങ്ങൾ കുറഞ്ഞ അളവിൽ കഴിക്കുന്നതും നല്ലതാണ്. നാലാമതായി ഷുഗർ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് നമ്മുടെ തൊടിയിൽ കിട്ടുന്ന മുരിങ്ങയില. മുരിങ്ങയില കഴിക്കുന്നത് വളരെ പെട്ടെന്ന് ഷുഗർ കുറയ്ക്കാൻ സാധിക്കും. മുരിങ്ങയില നന്നായി കഴുകിയെടുത്ത് നല്ല ചൂടുള്ള ചോറിൽ ഇടുക. ചോറ് വളരെ കുറഞ്ഞ അളവിൽ മാത്രമേ എടുക്കാവൂ. ചോറിന്റെ ചൂടുകൊണ്ട് വാടിയ മുരിങ്ങയില ചോറിനോടൊപ്പം കഴിക്കാവുന്നതാണ്. ഇത് ഷുഗർ കുറയ്ക്കുന്നതിന് അത്യുത്തമമാണ്. കൂടാതെ മുരിങ്ങയില നന്നായി ചട്ടിയിലിട്ട് റോസ്റ്റ് ചെയ്തെടുത്തു പൊടിച്ചെടുക്കുക. ഈ പൊടി ഒരു ടീസ്പൂൺ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കാവുന്നതാണ് ഇത് ഷുഗർ കുറയ്ക്കാൻ നല്ലതാണ്.

 

Scroll to Top