3 സെന്റിൽ അടിപൊളി വീട് – 3 Cent Plot Home Design

3 Cent Plot Home Design:- 3 സെന്റിൽ അടിപൊളി വീട്. സാധാരണകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന വീടാണെന്ന് പറയാം. വീടിന്റെ കുറിച്ചും നിർമാണ ചിലവിനെ കുറിച്ചും നല്ല രീതിയിൽ അറിവുള്ള ഗൃഹനാഥനായത് കൊണ്ടാണ് നിർമാണ വിജയത്തിന്റെ പ്രധാന കാരണം. കിഴക്ക് ദർശനമായി മൂന്ന് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അമിതമായുള്ള എലിവേഷൻ ഇല്ലാതെ നൂറ് ശതമാനം ലളിതമായ രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അഖേഷ് മരത്തിന്റെ തടി കൊണ്ടാണ് വീടിന്റെ പ്രധാന വാതിൽ അടക്കം നിർമ്മിച്ചിരിക്കുന്നത്. ഏറെ അഭിമാനത്തോടെയും, സന്തോഷത്തോടെയുമാണ് ഗൃഹനാഥനായ അജാസ് ഇവിടെ കഴിയുന്നത്.

 

 

പ്രധാന വാതിൽ തുറന്നാൽ വിശാലമായ ഹാളാണ് കാണാൻ കഴിയുന്നത്. ഈ ഹാളിൽ തന്നെയാണ് ലിവിങ് റൂമും ഡൈനിങ് ഹാളും വരുന്നത്. മനോഹരമായ തടിയുടെ സെറ്റിയും, ഇരുമ്പിന്റെ കസേരകളും, ദിവാനുമാണ് ലിവിങ് ഹാളിൽ ഒരുക്കിരിക്കുന്നത്. പുറത്ത് നിന്നുള്ള കാറ്റും വെളിച്ചവും വീടിന്റെ ഉള്ളിലേക്ക് അത്യാവശ്യം നല്ല രീതിയിൽ തന്നെ പ്രവേശിക്കുന്നുണ്ട്. ആകെ രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. വലുപ്പമേറുന്നതിനുസരിച്ച് നിർമാണ ചിലവും, നിർമ്മിച്ചു കഴിഞ്ഞതിന് ശേഷമുള്ള പരിചരണ ചിലവും വർധിക്കുന്നതാണ്. ഇരിപ്പിടത്തിനായി ധാരാളം സംവിധാനങ്ങളുണ്ട്. അതിന്റെ അടുത്ത ചുമരിലാണ് ടീവി യൂണിറ്റ് വരുന്നത്. എല്ലാ അത്യാവശ്യ സൗകര്യങ്ങൾ മികച്ച രീതിയിൽ ഒരുക്കിട്ടുള്ള വീട്. കൂടുതൽ അറിയാൻ വീഡിയോ കാണു.