അരികൊമ്പന്റെ കാര്യം കഷ്ടമാണ്, അവന്റെ വലതു കണ്ണിനു കാഴ്ച ഇല്ല. അരികൊമ്പൻ എന്ന കാട്ടാനയെ പറ്റി വളരെ നിർണായകം ആയ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. മുപ്പത്തി അഞ്ചു വയസു മാത്രം പ്രായം ഉള്ള അരികൊമ്പൻ എന്ന കാട്ടാനയ്ക്ക് വലതു കണ്ണിനു കാഴ്ച കുറവ് ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. അരികൊമ്പനെ മയക്കു വെടി വച്ച് കൊണ്ട് പിടി കൂടി ഇടുക്കി ചിന്ന കനാൽ മേഖലയിൽ നിന്നും പെരിയാർ ടൈഗർ റിസേർവിലേക്ക് കൊണ്ട് പോകുന്ന വഴി ആനയുടെ പകുതി അടഞ്ഞ വലതു കണ്ണ് നമുക്ക് കാണാൻ കഴിയുമായിരുന്നു.
ആ കണ്ണിൽ ആണ് കാഴ്ച കുറവ് ഉള്ളത്. അരികൊമ്പന്റെ ആരോഗ്യത്തെ സംബന്ധിച്ച വിശദമായ ഒരു ചർച്ച വനം വകുപ്പിന്റെ വെറ്റനറി വിഭാഗം നടത്തിയിരുന്നു. ആ ഒരു പരിശോധനയിൽ ആയിരുന്നു അരികൊമ്പന്റെ വലതു കണ്ണിനു കാഴ്ച്ച കുറവ് ഉണ്ടെന്നു കണ്ടെത്തിയത്. ആനയെ പിടി കൂടുന്ന സമയത്ത് ആനയുടെ ശരീരത്തിൽ നിരവധി തരത്തിൽ ഉള്ള മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകൾക്ക് ഏകദേശം രണ്ടു ദിവസത്തെ കാലപ്പഴക്കവും ഉണ്ട്. ഇത് ചക്ക കൊമ്പനും ആയി കോർത്തപ്പോൾ ഉണ്ടായതാകാം എന്നാണ് വനം വകുപ്പിന്റെ നിഗമനം. കൂടുതൽ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.
https://youtu.be/k1yXNRre_5U