മയക്കുവെടിയേറ്റ ആനയെ നാട്ടുകാർക്ക് കൊലക്ക് കൊടുത്തു

മയക്കുവെടിയേറ്റ ശിവശങ്കരൻ എന്ന ആന പുഴയിലേക്ക് ഇറങ്ങിയതും അവന്റെ ജീവൻ നഷ്ടമാകാൻ കാരണമായതും നാട്ടുകാരുടെ പ്രകോപനമാണ്. എവിടെയാണെങ്കിലും ആനകൾ ഇടഞ്ഞാൽ ആളുകൾ പുറകെ കൂടുന്നത് അപകടമാണ്. ഇത്തരത്തിൽ ദാരുണമായ ഒരു മരണം ഏറ്റുവാങ്ങേണ്ടി വന്നവനാണ് കുന്നംതാനം മഠത്തിൽ കാവ് ശിവശങ്കരൻ. മാധവൻ പിള്ള എന്ന ഭക്തൻ വർഷങ്ങൾക്കു മുമ്പ് കുന്നന്താനത്തെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയിരുന്നു. 2009 ലാണ് ഇവന്റെ ജീവൻ നഷ്ടമാകാൻ കാരണമായ സംഭവം നടന്നത്. ചെങ്ങന്നൂരിനടുത്ത് തടി പിടിക്കാൻ എത്തിയതായിരുന്നു ശിവശങ്കരൻ. അവിടെ വച്ച് ഇടഞ്ഞോടുകയും ആളുകൾ പിന്നാലെ കൂടുകയും ചെയ്തു. ആളുകൾ പിന്നാലെ വരുന്നതിനനുസരിച്ച് ആന മുന്നോട്ടുപോയി. ആ പരിസരത്തെ വീടിന്റെ മതിൽ തകർത്ത ആന ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ ആളുകൾ വീണ്ടും ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ പമ്പയാറ്റിലേക്ക് ഇറങ്ങിയ ആനയെ പാപ്പാൻ ഏറെ പണിപ്പെട്ട് തിരികെ കയറ്റുകയും പിന്നീട് മയക്കുവെടി വയ്ക്കുകയും ചെയ്തു. വീണ്ടും ആലപ്പുഴയിലേക്ക് ഇറങ്ങുകയും ആളുകൾ ചുറ്റും കൂടി ബഹളം വെച്ചതിനാൽ തിരിച്ചു കയറാൻ സമ്മതിച്ചതുമില്ല. മയക്കു വെടിയേറ്റതിനാൽ പുഴയിൽ ഇറങ്ങിയ ആനയുടെ ശരീരം അല്പം സമയം കൊണ്ട് തളരുകയും ഉടൻതന്നെ വെള്ളത്തിൽ മുങ്ങിത്താഴുകയും ചെയ്തു. പിറ്റേ ദിവസമാണ് ആനയുടെ ശരീരം കണ്ടെത്താനായത്.