നാല് ലക്ഷം രൂപയ്ക്ക് ഇന്റർനാഷണൽ മോഡൽ ഒരു വീട് കേരളത്തിൽ

കടം മേടിക്കാതെയും ലോൺ എടുക്കാതെയും ഒരു വീട് നിർമ്മിച്ചാൽ സമാധാനത്തോടെ സുഖമായി ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇപ്പോൾ ഏറെയും. അത്തരത്തിൽ ചിന്തിച്ച ഒരാൾ 4 ലക്ഷം രൂപയ്ക്ക് പണിഞ്ഞ ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങൾ അറിയാം. ഒരു സിറ്റൗട്ട്, ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് ബെഡ്റൂം, ബാത്റൂം എന്നിവയാണ് ഈ വീട്ടിൽ ഉൾപ്പെടുന്നത് . 530 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ആർട്ട് വർക്കുകളും ഡിസൈനുകളും ചെയ്തു വീട് ഭംഗിയാക്കിയിരിക്കുന്നു. ഓട് ഉപയോഗിച്ചാണ് റൂഫ് ചെയ്തിരിക്കുന്നത്. കൂടാതെ മുറ്റം ചെടികൾ കൊണ്ടും ലൈറ്റ് കൊണ്ടും അലങ്കരിച്ചിരിക്കുന്നു. മനോഹരമാക്കിയിരിക്കുന്ന ഈ വീട് രാത്രി ലൈറ്റുകൾ കൊണ്ട് നിറയുമ്പോൾ കൂടുതൽ മനോഹരമാകുന്നു.