കിടിലൻ ബജറ്റ് ഫ്രണ്ട്ലി വീട് : ആഡംബര സ്റ്റൈലിൽ ഒരു കുഞ്ഞു വീട്

ആഡംബര സ്റ്റൈലിൽ നിർമ്മിച്ച ഒരു കുഞ്ഞു വീടിന്റെ വിശേഷങ്ങളാണ് പറയുന്നത്. വെറും 700 സ്ക്വയർ ഫീറ്റിൽ 7 ലക്ഷം രൂപ മുതൽമുടക്കിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വലിയൊരു സിറ്റൗട്ട് തന്നെ വീടിന് നൽകിയിരിക്കുന്നു. ലിവിങ് ഹാളിൽ തന്നെ ടിവിക്ക് ഒരു യൂണിറ്റ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ആറ്‌ പേർക്കു ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. വലിയ സ്പേസ് ഓടുകൂടിയാണ് ബെഡ്റൂമുകൾ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബെഡ്റൂമുകളിൽ ഇരിപ്പിടത്തിനുള്ള സ്ഥലവും കൊടുത്തിരിക്കുന്നു. രണ്ട് ബെഡ്റൂമുകളും ഒരു കോമൺ ബാത്റൂമും കിച്ചനും കൂടെ ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.