രണ്ടര ലക്ഷം രൂപയ്ക്ക് ഒരു കിടിലൻ വീട്

ലോണെടുത്തും കടമെടുത്തും വീട് പണിയുന്നതിൽ നിന്നും വ്യത്യസ്തമായി എത്രത്തോളം ചെലവ് ചുരുക്കി ലോ ബഡ്ജറ്റിൽ വീട് പണിയാം എന്നാണ് ഇപ്പോൾ ഭൂരിഭാഗവും ചിന്തിക്കുന്നത്. ഇത്തരത്തിൽ ലണ്ട ലക്ഷത്തിന് ഒരു കിടിലൻ വീട് നിർമ്മിച്ചിരിക്കുകയാണ് കുമരകത്ത്. വെറും രണ്ടാഴ്ച കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ബി ബോർഡ് ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സ്ക്വയർ പൈപ്പ് ഉപയോഗിച്ചാണ് റൂഫ് ചെയ്തിരിക്കുന്നത്. അതോടൊപ്പം റൂഫിംഗ് ഷീറ്റ് ഉപയോഗിച്ചിരിക്കുന്നു. തറ റെഡോക്സൈഡ് ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. ജനലുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തിരിക്കുന്നു. ഒരു സിറ്റൗട്ട്, ഹാൾ,കിച്ചൻ, ഒരു ബെഡ്‌റൂം, ബാത്റൂം, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് ഈ വീട്.