രണ്ട് ബെഡ്റൂമോടുകൂടിയ ഒരു വീട്: അതും വെറും 5 ലക്ഷം രൂപയ്ക്ക് നിർമ്മിച്ചു നൽകുന്നു

വെറും 5 ലക്ഷം രൂപയ്ക്ക് രണ്ട് ബെഡ്റൂം ഒരു കിച്ചൻ ഒരു ഹാൾ എന്നിവ ഉൾപ്പെടുന്ന ഒരു മനോഹരമായ വീട് നിർമ്മിച്ചു നൽകുമെന്ന ഉറപ്പുനൽക്കുകയാണ് ഒരു ഭാര്യയും ഭർത്താവും. സ്വന്തമായി ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ച വിജി ആന്റണിയുടെ വിശേഷങ്ങൾ അറിയാം. ഒരു വീടിന് എല്ലാവരും ലൈഫ് മിഷനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. എന്നാൽ ലൈഫ്മിഷൻ അനുവദിക്കുന്ന പൈസ കൊണ്ട് ഒരു വീട് നിർമ്മിച്ച പൂർത്തീകരിക്കാൻ സാധിക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എസിസി ബ്ലോക്ക് ഉപയോഗിച്ചാണ് ചുമരുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് വളരെയധികം ചിലവ് കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ട് എന്ന് പറയുന്നു. അലൂമിനിയം ഫേബ്രിക്കേഷൻ ഉപയോഗിച്ചാണ് ജനലിന്റെ ഡോറുകൾ ചെയ്തിരിക്കുന്നത്. ഹാളിൽ നിന്നുമാണ് രണ്ടു റൂമുകളിലേക്ക് ഉള്ള എൻട്രി വരുന്നത്. വില കുറഞ്ഞ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അടുക്കളയിൽ കബോർഡ് വർക്കുകൾ ഒന്നും ചെയ്തിട്ടില്ല.