അരികൊമ്പന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരികൊമ്പൻ കോതയാർ ഡാമിൽ നിന്നും വെള്ളം കുടിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഇന്നലെ രാത്രി 2 മണിക്ക് തിരുനെൽവേലിയിലെ കളക്കാട് മുട്ടതുറൈ കടുവാ സങ്കേതത്തിലെ മണിമുത്തൊരു വനമേഖലയിലെ അപ്പർ കോതയാർ ഭാഗത്താണ് അരികൊമ്പനെ സ്വതന്ത്രമാക്കിയത്. അരികൊമ്പന്റെ തുമ്പിക്കൈയിലും കാലുകളിലുമുള്ള പരിക്കുകൾക്ക് വേണ്ട ചികിത്സ നൽകിയതിനു ശേഷമാണ് കാട്ടിൽ തുറന്നു വിട്ടതെന്ന് അംഗങ്ങൾ പറയുന്നു. വൈകുന്നേരത്തോടെയാണ് അരികൊമ്പനെ കാട്ടിൽ കൊണ്ടുപോയി വിട്ട സേനാംഗങ്ങൾ തിരിച്ചെത്തിയത്. കഴിഞ്ഞ 30 മണിക്കൂറായി വെള്ളമോ ഭക്ഷണമോ കഴിക്കാത്ത അരികൊമ്പൻ 280 കിലോമീറ്റർ യാത്ര ചെയ്ത് ക്ഷീണിച്ചശേഷം കോതയാർ ഡാമിൽ നിന്നും വെള്ളം കുടിക്കുകയാണ്. മൈക്ക് വെടിയുടെ ആലസ്യത്തിൽ നിന്നുണർന്ന അരികൊമ്പൻ അധിക ദൂരം യാത്ര ചെയ്യാൻ സാധ്യതയില്ല.