നാല് ബെഡ്റൂം, 1100 സ്ക്വയർ ഫീറ്റ് വീട്, വെറും ഒന്നര സെന്റിൽ

മലപ്പുറം ജില്ലയിലെ തൃപ്പാളൂർ എന്ന സ്ഥലത്താണ് വെറും ഒന്നര സെന്റിൽ നാലു ബെഡ്റൂം വീട് നിർമ്മിച്ചിരിക്കുന്നത്. ഡി ആർട്ട് ബിൽഡേഴ്സ് ആൻഡ് ആർക്കിടെക്റ്റ്സ് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഏഴര മീറ്റർ ആണ് ഈ സ്ഥലത്തിന്റെ രീതി. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ് ഈ വീട് മുഴുവനായും ഡിസൈൻ ചെയ്തിരിക്കുന്നത്. ടെക്സ്ചർ പെയിന്റ് നൽകി ചുമരുകൾ ഭംഗിയാക്കിയിരിക്കുന്നു. ലിവിങ് ഹാളിൽ പർഗോള കൊടുത്ത ഗ്ലാസ് ഇട്ട് മനോഹരമാക്കിയിരിക്കുന്നു. സെപ്റ്റിക് ടാങ്ക് പോലുള്ളവ വീടിന്റെ ഫൗണ്ടേഷനിലാണ് ചെയ്തിരിക്കുന്നത്. കിണറിനായി കുഴൽ കിണർ നിർമ്മിച്ചിരിക്കുന്നു.