ആറ് മീറ്റർ മാത്രം വീതിയുള്ള പ്ലോട്ടിൽ ഒരു കിടിലൻ വീട് : ഈ വീടിന്റെ ഡിസൈൻ നിങ്ങളെ ഞെട്ടിക്കും

അഞ്ച് സെന്റ് സ്ഥലമുണ്ടെങ്കിലും വെറും ആറ് മീറ്റർ മാത്രമാണ് സ്ഥലത്തിന്റെ വീതി. ഇങ്ങനെ ഒരു സ്ഥലത്ത് എങ്ങനെ ഒരു നല്ല വീട് പണിയും എന്ന ചിന്തിച്ച് ആശങ്കപ്പെടുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി വെറും ആറ് മീറ്റർ മാത്രം വീതിയുള്ള സ്ഥലത്ത് ഒരു കിടിലൻ വീട് നിർമ്മിച്ചിരിക്കുകയാണ്. തൃശ്ശൂർ നടുവിലങ്ങാട് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1550 സ്ക്വയർ ഫീറ്റ് ആണ് ഈ വീട്. റോഡ് സൈഡിൽ തന്നെയുള്ള ഈ വീടിന്റെ ഗേറ്റ് ജി ഐ പൈപ്പ് കൊണ്ട് നിർമ്മിച്ച് ബ്ലാക്ക് പെയിന്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. താനൂർ സ്റ്റോൺ ഉപയോഗിച്ചും ആർട്ടിഫിഷ്യൽ ഗ്രാസ് ഉപയോഗിച്ചും മുറ്റം ഭംഗിയാക്കിയിരിക്കുന്നു. ബ്ലാക്ക് വൈറ്റ് ഗ്രേ കോമ്പിനേഷൻ ആണ് ഈ വീട് മനോഹരമാക്കിയിരിക്കുന്നത്. വെറുപ്പിക്കൽ ഡിസൈനോട് കൂടിയാണ് ഈ വീതി കുറവുള്ള സ്ഥലത്ത് വീട് നിർമ്മിച്ചിരിക്കുന്നത്. പുറമേ നിന്ന് കാണുമ്പോൾ വളരെ ചെറിയ വീടാണ് എന്ന് തോന്നുമെങ്കിലും ഉള്ളിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഗസ്റ്റുകൾ വരുമ്പോൾ കൂടുതൽ ഇരിപ്പിടങ്ങളും ഇവർ ലിവിങ് റൂമിൽ സെറ്റ് ചെയ്തിരിക്കുന്നു. ഈ റൂമിന്റെ മൂന്ന് ബെഡ്റൂമുകളിൽ ഒരു ബെഡ്റൂം ഗ്രൗണ്ട് ഫ്ലോറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയ രീതിയിലാണ് ബെഡ്റൂമുകൾ ഒരുക്കിയിരിക്കുന്നത്.