നാല് സെന്റിൽ മൂന്ന് ബെഡ്റൂം വീട് : ബഡ്ജറ്റ് വെറും 13 ലക്ഷം

ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഒരു വീട് പണി കഴിപ്പിക്കുക എന്നതാണ് ഇപ്പോൾ എല്ലാവരുടെയും സ്വപ്നം. മെറ്റീരിയലുടെ വില കൂടുതൽ മൂലവും വീടിന്റെ ബഡ്ജറ്റ് വിചാരിച്ചതിലും കൂടുതൽ ആവുകയാണ്. ഈ സാഹചര്യത്തിൽ വെറും നാല് സെന്റിൽ മൂന്ന് ബെഡ് റൂം വീട് വെറും 13 ലക്ഷത്തിന് നിർമ്മിക്കാം എന്നാണ് ഒരു ഡിസൈനർ പറയുന്നത്. വെറും രണ്ടര സെന്റ് ആണ് ഈ വീടിന് വേണ്ടത്. ബാക്കി സ്ഥലം സെപ്റ്റിക് ബാങ്കിനും ജലസംഭരണക്കുമായി നീക്കിവെക്കുന്നു. അതുകൊണ്ടാണ് ഈ വീട് പറയാൻ നാലു സെന്റ് വേണമെന്ന് പറയുന്നത്. വീടിന്റെ പിൻവശത്താണ് മുകളിലേക്കുള്ള സ്റ്റെയർകെയ്സ് കൊടുത്തിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂമും ഷെൽഫും ഉൾപ്പെടുന്ന രണ്ട് ബെഡ്റൂമും കോമൺ ബാത്റൂം സൗകര്യമുള്ള ഒരു ബെഡ്റൂം ആണ് താഴത്തെ നിലയിൽ കൊടുത്തിരിക്കുന്നത്. 1097 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ മൊത്തം അളവ്.