രണ്ടു നിലയിൽ ബാത്ത് അറ്റാച്ചഡ് ത്രീ ബെഡ്റൂം വീട്: വെറും 10 ലക്ഷത്തിന്

ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ടു നില വീട്. അതും വെറും പത്ത് ലക്ഷത്തിന് പണികഴിപ്പിച്ചാലോ? ഞെട്ടണ്ട! അത്തരത്തിൽ ഒരു വീടിന്റെ വിശേഷങ്ങൾ അറിയാം. 1036 സ്ക്വയർ ഫീറ്റിലാണ് ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂം വീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീടിനുള്ളിൽ പരീക്ഷിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. വീടിന്റെ ഫ്രണ്ടിലായി ഒരു കാർപോർച്ച് ഒരുക്കിയിരിക്കുന്നു. ഇതിനോട് ചേർന്ന് സിറ്റൗട്ട് കൊടുത്തിരിക്കുന്നു. സിറ്റൗട്ടിനോട് ചേർന്ന് തന്നെ ഒരു മെയിൻ ഡോർ നൽകിയിരിക്കുന്നു. കമ്പൈൻഡ് ആയിട്ടാണ് ലിവിങ് ആൻഡ് ഡൈനിങ് റൂം ഒരുക്കിയിരിക്കുന്നത്. കൂടുതൽ പ്രൈവസി ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ബെഡ്റൂമുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ബെഡ്റൂമുകൾ എല്ലാം തന്നെ അറ്റാച്ച്ഡ് ബാത്റൂം ഉള്ളതാണ്. വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ഒരു ഓപ്പൺ ബാൽക്കണിയും ഒരുക്കിയിരിക്കുന്നു. വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ആണ് രണ്ട് ബെഡ്റൂമുകൾ നിർമ്മിച്ചിരിക്കുന്നത്.