25 ലക്ഷം രൂപയ്ക്ക് കിടിലൻ ഇന്റീരിയർ ഡിസൈനുമായി ഒരു അടിപൊളി വീട്

ജീവിതത്തിൽ സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചെലവ് കുറവിൽ എങ്ങനെ സ്വന്തം ഐഡിയയിൽ ഒരു വീട് പണിയാം എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. 25 ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച 250 സ്ക്വയർ ഫീറ്റ് വീടിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്. കൂടാതെ ഇതിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് ഈ വീടിന്റെ ഉടമസ്ഥൻ തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുളത്തു പറമ്പിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ലാറ്ററേറ്റ് ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മർവ ഇവളെ എന്നെ തടികൾ ഉപയോഗിച്ചാണ് വീടിന്റെ ഫർണിച്ചർ വർക്കുകൾ ചെയ്തിരിക്കുന്നത്. മഹാഗണി ഉപയോഗിച്ചാണ് വീടിന്റെ വാതിലുകൾ പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ ചുമരുകളിൽ ഹാളിൽ മെറ്റൽ ആർട്ട് ഉപയോഗിച്ച് ഡിസൈൻ ചെയ്തിരിക്കുന്നു. മനപ്പൂർവം പൂർത്തിയാക്കാത്തത് എന്ന് വിചാരിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്നു. എന്നാൽ ഇത് ആ വീടിന്റെ വ്യത്യസ്തമായ ഒരു ഇന്റീരിയർ ഡിസൈൻ ആണ് എന്നാണ് ഉടമസ്ഥൻ പറയുന്നത്. ട്രഡീഷണൽ ടച്ച് ഉള്ള പാറ്റേണിലുള്ള ടൈലുകൾ ആണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്. സെറാമിക് ഉപയോഗിച്ച് വീടിന്റെ ഡിസൈനോട് സാമ്യമുള്ള രീതിയിൽ ഹാളിലായി സിങ്ക് പണികഴിപ്പിച്ചിരിക്കുന്നു. ഓപ്പൺ കിച്ചൻ ആണ് ഈ വീടിന്റെ ഏറ്റവും വലിയ അട്രാക്ഷൻ. ത്രീ ഡോർ കബോടോടുകൂടി റൂമുകൾ ഒരുക്കിയിരിക്കുന്നു. ഇതിൽ സിമ്പിൾ ആയി സ്റ്റഡി ടേബിളും ഡ്രസ്സിംഗ് ടേബിളും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കോൺക്രീറ്റ് സ്റ്റെയർകെയ്സ് പണികഴിപ്പിച്ചതുകൊണ്ട് മൂന്നു മടങ്ങ് വീടിന്റെ നിർമ്മാണ ചെലവ് കുറഞ്ഞു എന്നാണ് വീടിന്റെ ഉടമസ്ഥൻ പറയുന്നത്. കോൺക്രീറ്റ് സ്റ്റെയർകെയ്സ് നന്നായി ക്ലീൻ ചെയ്ത് പോളിഷ് ചെയ്തപ്പോൾ അത് ഒരു വ്യത്യസ്തമായ ഭംഗിയായി. പുതിയൊരു കോൺസെപ്റ്റ് ഓടുകൂടി തന്നെയാണ് വീടിന്റെ ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്.

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy