ആകർഷിക്കുന്ന ഇന്റീരിയർ ഡിസൈനിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട്: വെറും 10 ലക്ഷം രൂപയ്ക്ക്

ഒരു നല്ല വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനായി ലക്ഷങ്ങൾ മുടക്കുന്നവരാണ് കൂടുതൽ. ഇപ്പോഴിതാ പത്തുലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീടാണ് ട്രെൻഡിങ് ആയിരിക്കുന്നത്. വെറും 5 സെന്റ് സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 900 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ വ്യാപ്തി. മലപ്പുറം കൂട്ടിലങ്ങാടിയിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എക്സ്റ്റീരിയർ ബോക്സ് ഡിസൈനുകളാണ് വീടിന് നൽകിയിരിക്കുന്നത്. എൽ ഷേപ്പിൽ വൈറ്റും പിന്നെയെല്ലാം കളർ ഡിസൈനുകളും ആണ്. ഫ്രണ്ടിലെ പർഗോളാസ് എല്ലാം തന്നെ സൺഗ്ലാസ് ഡിസൈൻ വെച്ച് ഭംഗിയാക്കിയിരിക്കുന്നു. കൂടാതെ സ്പോട്ട് ലൈറ്റുകൾ വച്ച് മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ ഡിസൈന് മാച്ച് ആകുന്ന രീതിയിലുള്ള ടൈലുകൾ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബഡ്ജറ്റ് വീടുകൾക്ക് എല്ലാം തന്നെ സിമ്പിൾ ആയിട്ടുള്ള ഡിസൈനിൽ ക്വാളിറ്റിയോട് കൂടിയുള്ള നിർമ്മിതിയാണ്. കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമ്മിക്കുന്നവർ ബഡ്ജറ്റിൽ ഒതുങ്ങിയ മെറ്റീരിയലുകൾ ക്വാളിറ്റി അനുസരിച്ച് തിരഞ്ഞെടുക്കണം എന്നാണ് വീടിന്റെ നിർമ്മാതാക്കൾ പറയുന്നത്. 4.3 മീറ്റർ ആണ് മാസ്റ്റർ ബെഡ്റൂമിന്റെ അളവ്. ബ്ലാക്ക് കളർ ഗ്രാനൈറ്റ് ഉപയോഗിച്ച് അടുക്കള ഭംഗിയാക്കിയിരിക്കുന്നു. കൂടാതെ അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ച് മോഡുലാർ കിച്ചനും ഒരുക്കിയിട്ടുണ്ട് അതിനോടൊപ്പം തന്നെ ഒരു ഓപ്പൺ ഷെൽഫും അടുക്കളയിൽ കൊടുത്തിരിക്കുന്നു. ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകളുടെ ഇക്കാലത്ത് ഇതെല്ലാം മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ്.

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy