11 സെന്ററിൽ നിർമിച്ച അടിപൊളി വീട്

11 സെന്ററിൽ നിർമിച്ച അടിപൊളി വീട്. 11 സെന്റിലാണ് വീട് മുഴുവൻ സ്ഥിതി ചെയ്യുന്നത്. നല്ലൊരു പ്ലോട്ടിൽ വീട് നിർമ്മിച്ചത് കൊണ്ട് അതിന്റെ ഭംഗിയും അത്രമേൽ വർധിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഹോലോബ്രിക്ക്സ് ഇട്ടിരിക്കുന്നത് കാണാം. വീടിന്റെ ഇടത് വശത്തായി കാർ പോർച്ച് കാണാൻ കഴിയും. എക്സ്റ്റീരിയർ വർക്ക് വീടിന്റെ പ്രധാന ആകർഷണമാണ്. മോഡേൺ തലത്തിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പുറകെ വശത്താണ് കിണർ വരുന്നത്. വിശാലമായ സിറ്റ്ഔട്ടാണ് വീടിന്റെ മുന്നിൽ തന്നെ കാണാൻ സാധിക്കുന്നത്. ഫ്ലോറിൽ ടൈൽസ് പാകിരിക്കുന്നത് കാണാം. കൂടാതെ പടികളിൽ വിരിച്ചിരിക്കുന്നത് മാർബിളാണ്.

 

സിറ്റ്ഔട്ടിൽ തന്നെ തൂക്കിയിടുന്ന ഇരിപ്പിടം വന്നിട്ടുണ്ട്. ഇരിപ്പിടത്തിനായി പലർക്കും ഈ സംവിധാനം ഏറെ പ്രയോജനമാണ്. പ്രധാന വാതിൽ കൂടെ ഉള്ളിലേക്ക് പ്രവേശിച്ച് കുറച്ച് കൂടി ഉള്ളിലേക്ക് കടക്കുമ്പോളാണ് ലിവിങ് ഹാളിൽ എത്തിപ്പെടുന്നത്. ലിവിങ് ഹാളിൽ പർഗോള വർക്ക് ചെയ്തിരിക്കുന്നത് കാണാം. ഫർണിച്ചറുകളും മറ്റ് വസ്തുക്കളും വീട്ടിൽ ഉപയോഗിച്ചിട്ടില്ല. ഡൈനിങ് ഏരിയയിലേക്ക് കടക്കുമ്പോളും വിശാലതയാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. വാഷ് ബേസിനായി പ്രേത്യേകം ഒരു യൂണിറ്റ് തന്നെ നിർമ്മിച്ചിട്ടുണ്ട്. ഈ ഹാളിൽ തന്നെയാണ് സെക്കന്റ്‌ ഫ്ലോറിലേക്ക് പോകുന്ന പടികൾ വരുന്നത്. പടികളുടെ താഴെ വശം അത്യാവശ്യം സ്റ്റോറേജ് യൂണിറ്റ് കാണാം. കൂടുതൽ അറിയാൻ വീഡിയോ കാണു.