1013 സക്വയർ ഫീറ്റിൽ പണിത പുത്തൻ വീട്

1013 സക്വയർ ഫീറ്റിൽ പണിത പുത്തൻ വീട്. സാധാരണ എലിവേഷനാണ് ഈ വീടിനു നൽകിരിക്കുന്നത്. സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, രണ്ട് കിടപ്പ് മുറികൾ അറ്റാച്ഡ് ഒരു ബാത്റൂം കൂടാതെ കോമൺ ബാത്റൂം, അടുക്കള എന്നിവയാണ് ഈ വീട്ടിൽ അടങ്ങിയിരിക്കുന്നത്. ഇന്റീരിയർ ഡിസൈൻസ് വളരെ മികച്ച രീതിയിലാണ് ഒരുക്കിരിക്കുന്നത്. വീടിന്റെ അകത്തും, പുറമേയും വെള്ള നിറമാണ് നൽകിരിക്കുന്നത്. കിടപ്പ് മുറികൾക്ക് സിമ്പിൾ ഡിസൈൻസാണ് നൽകിരിക്കുന്നത്. എല്ലാ ജനാലുകളും ക്രോസ്സ് വെന്റിലേഷൻ ആണ് നൽകിരിക്കുന്നത്. ഇതുവഴി ചൂട് വീടിന്റെ ഉള്ളിലേക്ക് വരാതെ തടയാൻ സഹായിക്കുന്നതാണ്. സിറ്റ്ഔട്ടിൽ നിന്ന് തന്നെ ലിവിങ് ഏരിയയിലേക്കും, ഡൈനിങ് ഏരിയയിലേക്ക് കടക്കാവുന്നതാണ്.

 

 

 

 

 

ഒരു മിനിമലിസ്റ്റ് ഡിസൈനുകളാണ് അടുക്കളയ്ക്ക് നൽകിരിക്കുന്നത്. അടുക്കളയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് എലിഗന്റ് സ്റ്റോറേജ് സ്പേസാണ്. വീടിന്റെ പുറത്തുള്ള വർക്ക്‌ ഏരിയയ് വസ്ത്രങ്ങൾ കഴുകാനും, തേക്കാനുമുള്ള സൗകര്യം നൽകിട്ടുണ്ട്. ഇവിടെ ഒരു മുറിയിൽ അറ്റാച്ഡ് ബാത്രൂം നൽകിട്ടുണ്ട്. അവിടെ തന്നെ വാർഡ്രോബ്സ്, പഠിക്കാനുള്ള ഇടം തുടങ്ങിയവ കാണാൻ കഴിയും. വിട്രിഫൈഡ് ടൈലുകളാണ് തറകളിൽ ഉപയോഗിച്ചിരിക്കുന്നത്. പത്ത് സെന്റ് പ്ലോട്ടിലാണ് കൺസ്ട്രക്ഷൻ നടന്നിരിക്കുന്നത്. വീട് നിർമ്മിക്കാനുള്ള ആകെ ചിലവ് വന്നിരിക്കുന്നത് 16 ലക്ഷം രൂപയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

 

 

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy