ആകെ ചിലവ് രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രം…!

ആകെ ചിലവ് രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രം…! 200 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ആകെ ചിലവ് രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രം. വി ബോർഡ്‌, ഇരുമ്പ് പൈപ്പ് കൊണ്ടും, സിമന്റ്‌ കൊണ്ടും നിർമ്മിച്ച ഒരു കൊച്ചു വീട്. കഴിഞ്ഞ ഒരു രണ്ട് വർഷമായി ഒരു കുടുംബം വളരെ സുഖകരമായി മനസമാധാനമായി കിടന്ന് ഉറങ്ങുന്ന ഒരു വീടാണെന്ന് പറയാം. ആഡംബരങ്ങളുടെ പുറകെ പോകാൻ താത്പര്യം ഇല്ലാത്തവർക്ക് ഈ വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. ചെറിയ സമ്പാദ്യം കൊണ്ട് അതിമനോഹരമായ വീട് ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ഈ വീട്. ലക്ഷ കണക്കിന് രൂപ കൈവശം ഉണ്ടായിട്ടും വീട് വെക്കാൻ കഴിയുന്നില്ല എന്ന് വിഷമിച്ചു നടക്കുന്നവർക്ക് നൽകാൻ പറ്റിയ മറുപടിയാണ് ഈ വീട്.

 

 

ഒതുങ്ങിയതും വൃത്തിയുള്ളതുമായ ഒരു അടുക്കള. ധാരാളം വെളിച്ചവും സന്തോഷവും നിറഞ്ഞ ഒരു ഹാൾ. ഒരു കൊച്ചു കുടുബത്തിനു വളരെ സന്തോഷകരമായി കഴിയാൻ കഴിയുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ തുറന്നാൽ ഒരു ഹാളാണ് കാണാൻ കഴിയുന്നത്. ഈ ഹാളിൽ തന്നെയാണ് കിടപ്പ് മുറിയായി ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു.