ഏറ്റവും ചെറിയ ചിലവിൽ ഒരു കിടിലൻ 4 BHK വീട്

ഏറ്റവും ചെറിയ ചിലവിൽ ഒരു കിടിലൻ 4 BHK വീട്. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഓരോരുത്തരിലും നിരവധി ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഉണ്ടാകാം. അതുകൊണ്ട് തന്നെ മറ്റു ആളുകൾ പണികഴിപ്പിച്ച വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾ നോക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ വീടിനെക്കുറിച്ച് ഒരു ഐഡിയ കണ്ടെത്താൻ സഹായകരമാകും. അത്തരത്തിൽ, വളരെ ലോ ലക്ഷ്വറി വർക്കുകളിൽ, എന്നാൽ മനോഹരമായ ആംബിയൻസിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കേരള ട്രഡീഷണൽ സ്റ്റൈലിലാണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. എന്നാൽ, ഇന്റീരിയർ ഡിസൈനുകളെല്ലാം വളരെ മോഡേണായി തന്നെയാണ് ചെയ്തിരിക്കുന്നത്.

 

അതിഥികൾക്കും മറ്റും ഇരിക്കാൻ സൗകര്യപ്രദമായി വളരെ വിശാലമായി തന്നെയാണ് വീടിന്റെ സിറ്റൗട്ട് നിർമ്മിച്ചിരിക്കുന്നത്. ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ ഡിസൈൻ വളരെ വ്യത്യസ്തവും മനോഹരവുമാണ്. സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുമ്പോൾ ആദ്യം നമ്മൾ കാണുന്നത് ഒരു മനോഹരമായ നടുമുറ്റമാണ്. അവിടെ ചെടികൾ പിടിപ്പിച്ച് കൂടുതൽ ഭംഗിയുള്ളതാക്കിയിരിക്കുന്നു. അതിന്റെ ഇടതുവശത്തായി ലിവിങ് സ്പേസും വലതുവശത്തായി ഡൈനിങ് സ്പേസും സെറ്റ് ചെയ്തിരിക്കുന്നു. ലിവിങ് സ്പേസിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. ഒരു മാസ്റ്റർ ബെഡ്റൂം ഉൾപ്പെടെ 4 ബാത്രൂം അറ്റാച്ച്ഡ് ബെഡ് റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.