19 ലക്ഷത്തിനു ഒരു അടിപൊളി വീട്…!

19 ലക്ഷത്തിനു ഒരു അടിപൊളി വീട്…! 1060 സ്ക്വയർ ഫീറ്റിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഒറ്റ നില വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ മുറ്റവും അതോട് ചേർന്ന് ഒരു സിറ്റൗട്ടും ഒരുക്കിയിരിക്കുന്നു. വീടിന്റെ പ്രധാന വാതിൽ തേക്കിലും ജനാലകൾ മഹാഗണിയിലുമാണ് തീർത്തിട്ടുള്ളത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ ഒരു ടിവി യൂണിറ്റിനും ഇടം നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും കയറുന്ന ഭാഗത്താണ് സ്റ്റെയർകെയ്സ്, ഡൈനിങ് ഏരിയ എന്നിവ സെറ്റ് ചെയ്തിട്ടുള്ളത്. സ്റ്റെയർകേസിൻറെ ഹാൻഡ് റെയിൽ സ്റ്റീൽ,ടഫന്റ് ഗ്ലാസ് കോംബോയാണ് ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ അടുക്കളൊഴികെയുള്ള ഭാഗങ്ങളിൽ ഫ്ലോറിങ്ങിനായി വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

 

മൂന്ന് ബെഡ്റൂമുകളിൽ ഒരെണ്ണത്തിന് അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു. മറ്റ് രണ്ട് ബെഡ്റൂമുകൾക്ക് ഇടയിൽ വരുന്ന സ്പേസിലാണ് കോമൺ ബാത്റൂം നൽകിയിട്ടുള്ളത്. ഇവിടെ ഒരു വാഷ് ഏരിയയും സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. വളരെയധികം വിശാലത തോന്നിപ്പിക്കുന്ന രീതിയിലാണ് അടുക്കളയുടെ കൺസ്ട്രക്ഷൻ ചെയ്തിട്ടുള്ളത്. ഇവിടെ ഫ്ളോറിങ്ങിൽ മാറ്റ് ഫിനിഷ് ടൈലും, കൗണ്ടർ ടോപ്പിൽ ബ്ലാക്ക് ഗ്രാനൈറ്റും ഉപയോഗിച്ചിരിക്കുന്നു. സാധനങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യത്തിന് കബോർഡുകളും അടുക്കളയിൽ നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു സെക്കൻഡ് കിച്ചണിനുള്ള ഇടവും ഇവിടെ നൽകിയിരിക്കുന്നു. വീഡിയോ കാണു.