കുളിപ്പിക്കുമ്പോൾ പോലും പാപ്പാൻ പുറത്ത് വേണം അല്ലെങ്കിൽ ഇടയുന്ന ആന .

കുളിപ്പിക്കുമ്പോൾ പോലും പാപ്പാൻ പുറത്ത് വേണം അല്ലെങ്കിൽ ഇടയുന്ന ആന .
തന്നെ ഒന്ന് കുളിപ്പിക്കാൻ പോലും പുറത്തു പാപ്പാൻ ഉണ്ടാകണം . അല്ലെങ്കിൽ കുളത്തിലേക്ക് ഇറക്കാനോ , ചങ്ങല അഴിക്കാനോ സാധിക്കില്ല . അങ്ങനെ ചെയ്താൽ അപ്പോൾ തന്നെ ഇടയുന്ന ആന . വർഷത്തിൽ 2 തവണ മദപ്പാട് , കൂടാതെ കൊമ്പു കനം കൊണ്ട് കേരളക്കരയിൽ പ്രശസ്തനായ ആന . എന്നിങ്ങനെ നിരവധി പ്രത്യേകത ഉള്ള ആനയായിരുന്നു കൊടുങ്ങല്ലൂർ ഗിരീശൻ . കോടനാട് വനങ്ങളിൽ പിറന്നു വീണ ഗിരീശനെ കുഞ്ഞായി ഇരിക്കുമ്പോൾ തന്നെ ഭക്തർ ലേലത്തിൽ വാങ്ങി കൊടുങ്ങലൂർ ഭഗവതിക്ക് നട ഇരുത്തിയതാണ് .

 

 

തുടർന്നാണ് ഇവൻ കൊടുങ്ങലൂർ ഗിരീശൻ ആയത് . ലക്ഷണം കൊണ്ട് എല്ലാം തികഞ്ഞ ആന ആയിരുന്നു കൊടുങ്ങലൂർ ഗിരീശൻ . ആ കാലത്ത് ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു കൊടുങ്ങലൂർ ഗിരീശൻ . കട്ടിയുള്ള കൊമ്പുകൾ തന്നെ ആയിരുന്നു കൊടുങ്ങലൂർ ഗിരീശൻ എന്ന ആനയുടെ പ്രത്യേകത . ആരും നോക്കി പോകും വിധത്തിൽ ഉള്ള കൊമ്പുകൾ ആയിരുന്നു കൊടുങ്ങലൂർ ഗിരീശന് ഉള്ളത് . രാമ പണിക്കർ എന്ന പാപ്പാനായിരുന്നു ഇവനെ വർഷങ്ങളോളം നോക്കിയത് . കൊടുങ്ങലൂർ ഗിരീശൻ എന്ന ആനയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/k8A6HSSF3VY