പീലാണ്ടിയേക്കാൾ ഭയങ്കരൻ PT 7 ? മെരുക്കാൻ സമയമെടുക്കും .

പീലാണ്ടിയേക്കാൾ ഭയങ്കരൻ PT 7 ? മെരുക്കാൻ സമയമെടുക്കും .
പാലക്കാട് ധോണിയിലെ ജനവാസ മേഖലയെ വിറപ്പിച്ച PT 7 ധോണിയെ മെരുക്കാൻ ഒരുപാടു സമയം വേണ്ടി വന്നു . നാടിനെ ഭീതിയിൽ ആഴ്ത്തിയ കാട്ടു കൊമ്പനെ ഒരുപാട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ ആയിരുന്നു കൂട്ടിൽ ആക്കിയത് . PT 7 ധോണിയെ കുംകി ആന ആക്കാനുള്ള തീരുമാനത്തിലാണ് . അതിനുള്ള പരിശീലനത്തിന്റെ ആദ്യ പടിയിൽ ആണ് ഇപ്പോൾ . ആനയെ പിടികൂടാനുള്ള ശ്രമം വളരെ അധികം ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞതുമായിരുന്നു .

 

 

ഇതിനുള്ള ധൗത്യം ആരംഭിച്ചു 7.15 നു ഉള്ളിൽ ആനയെ മയക്കു വെടി വക്കുക ആയിരുന്നു . തുടർന്ന് 45 മിനിട്ടോളം മയങ്ങിയ ആനയെ 3 കുംകി ആനകളുടെ സഹായത്തോടെ ആയിരുന്നു ലോറിയിൽ കയറ്റി ധോണി ഫോറെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചത് . ഇതിനിടെ കുംകി ആനയെ ആക്രമിക്കാനും PT 7 ധോണി അക്രമം നടത്തി . ഫോറെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച ശേഷം ആനക്ക് ഒരു ഡോസ് മയക്കു മരുന്ന് കൊടുത്താണ് കൂട്ടിലേക്ക് ആക്കിയത് . യൂക്കാലി മരങ്ങൾ കൊണ്ട് തീർത്ത കൂട്ടിനുള്ളിൽ ആണ് ഇപ്പോൾ PT 7 എന്ന ആന ഉള്ളത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/BhojN3vNe8E