പാപ്പാനോട് ആളുകൾ ദേഷ്യപ്പെടുന്നത് കണ്ട് ആന ഇടഞ്ഞു വീട് തകർത്തു .

പാപ്പാനോട് ആളുകൾ ദേഷ്യപ്പെടുന്നത് കണ്ട് ആന ഇടഞ്ഞു വീട് തകർത്തു .
ആനയും പാപ്പാനും തമ്മിൽ അച്ഛനും മകനും പോലെയുള്ള സ്നേഹമാണ് ഉണ്ടാവുക . ഒരിക്കൽ തന്റെ പാപ്പാനെ നാട്ടുകാർ ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ ദേഷ്യം വന്ന ശ്രീകണ്ഠൻ എന്ന ആന ഇടയുക ആയിരുന്നു . അത്രയും സമയം ശാന്തനായി നിന്നിരുന്ന ആന അനുസരണക്കേടു കാണിക്കുകയും രണ്ടര മണിക്കൂറോളം അവിടെ അക്രസക്തനാവുകയും ആയിരുന്നു . കുറച്ചു നാളുകൾക്ക് മുൻപ് റാന്നിയിൽ വച്ചായിരുന്നു ഈ സംഭവം നടന്നത് . അവിടെ തടി പിടിക്കാൻ എത്തിയതായിരുന്നു ആന .

 

 

അവിടെ ഉണ്ടായിരുന്ന മറ്റൊരാൾ തന്റെ പാപ്പാനോട് കയർത്തു സംസാരിക്കുന്നത് കണ്ടപ്പോൾ ആയിരുന്നു ശ്രീകണ്ഠൻ എന്ന ആന ഇടഞ്ഞു ഓടിയത് . ഇതിനെ തുടർന്ന് തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു വീടിന്റെ അടുക്കള ഭാഗം പൂർണമായും ആന തകർത്തിരുന്നു . ഇത് കണ്ടു ആളുകൾ ബഹളം വച്ചപ്പോൾ അടുത്തുള്ള പള്ളിയിൽ ഉള്ള സെമിത്തേരിയിൽ ആന കേറുക ആയിരുന്നു . അതിനു ശേഷം മറ്റു പാപ്പാന്മാർ വന്ന് ആനയെ തളക്കുക ആയിരുന്നു . എപ്പോഴും ശാന്ത സ്വഭാവമുള്ള ശ്രീകണ്ഠൻ തന്നെ മറ്റൊരാൾ അക്രമിക് എന്ന തോന്നൽ കൊണ്ടാണ് ഇടഞ്ഞു ഓടിയത് എന്ന് പാപ്പാൻ പറയുന്നു . https://youtu.be/0wOTiJxIolk