ഇവനെ മെരുങ്ങുവാൻ പാടുപെടും .

ഇവനെ മെരുങ്ങുവാൻ പാടുപെടും .
പ്രശ്നകാരനായ കാട്ടാനയെ പിടികൂടി ചട്ടം പഠിപ്പിക്കാനായി ശ്രമിച്ചപ്പോൾ ആദ്യമൊന്നും അവൻ വഴങ്ങിയില്ല . ആനയെ പിടികൂടി ആനക്കൂട്ടിൽ ഇട്ട സമയത്ത് ആദ്യ ദിവസങ്ങളിൽ ആന ചെയ്തു കൂട്ടിയ ആക്രമണങ്ങൾ പറഞ്ഞു തീർക്കാൻ സാധിക്കുന്നതിനും അപ്പുറമാണ് . മാസങ്ങളോളമുള്ള പാപ്പന്മാരുടെ കഠിന പരിശ്രമത്തിന്റെ തുടർന്നാണ് ആന അനുസരിച്ചു തുടങ്ങിയത് . ആദ്യം ആനയെ പിടികൂടി കാട്ടിൽ വിട്ടെങ്കിലും പിന്നീട് അവൻ ജനവാസ മേഖലകളിൽ ഇറങ്ങുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തിരുന്നു .

 

 

സുൽത്താൻബത്തേരിയിൽ കൃഷി നശിപ്പിക്കുകയും , ഒരു കർഷകനെ ഈ അന കൊലപ്പെടുത്തുകയും ചെയ്തിരുന്നു . തുടർന്ന് ആനയെ പിടികൂടി മുത്തങ്ങയിൽ ആയിരുന്നു ചട്ടം പഠിപ്പിച്ചത് . തമിഴ് നാട്ടിൽ നിന്നുള്ള കുംകി ആനകളുടെ സഹായത്തിലാണ് ഈ കാട്ടാനയെ പിടികൂടാനും കൂട്ടിൽ അടക്കാനും സാധിച്ചത് . ഒരു വർഷം ആനയെ ചട്ടം പഠിപ്പിച്ചു പുറത്തിറങ്ങിയപ്പോൾ ആന ഓടിപ്പോകാൻ ശ്രമിച്ചിരുന്നു . ഇപ്പോൾ താപ്പാന സ്‌കോഡിൽ ഉള്ള കല്ലൂർ കൊമ്പനാണ് ഈ ആന . 2016 ൽ ആണ് ആനയെ പിടിച്ചു ചട്ടം പഠിപ്പിച്ചത് . ഇതിനെ തുടർന്ന് കടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/QTaR-5O7qbw