തീയറ്റർ എസ്‌പിരിയൻസിന് മാറ്റ് കൂട്ടാൻ ലിജോ .

തീയറ്റർ എസ്‌പിരിയൻസിന് മാറ്റ് കൂട്ടാൻ ലിജോ .
മോഹൻലാൽ ആരാധകരും , മലയാള സിനിമ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ . ഈ അടുത്ത് വന്ന മോഹൻലാൽ ചിത്രങ്ങൾ എല്ലാം വലിയ പരാജയ ചിത്രങ്ങൾ ആയിരുന്നു . എന്നാൽ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയായ മലൈക്കോട്ടൈ വലിബനിലൂടെ മോഹൻലാലിൻറെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ . മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹൈപ്പിൽ നിൽക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ . മോഹൻലാലും , ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ . രാജസ്ഥാനിൽ ഇപ്പോൾ സിനിമ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ് .

 

 

ഒരു ഗുസ്തിക്കാരനായി ആവും മോഹൻലാൽ ഈ സിനിമയിൽ എത്തുക എന്നും വാർത്തകൾ വരുന്നു . വളരെ വലിയ കാസ്റ്റിംഗ് നിരയാണ് മലൈക്കോട്ടൈ വാലിബൻ സിനിമയിൽ ഉള്ളത് . കമൽ ഹാസനും , റിഷാബ് ഷെട്ടിയും സിനിമയിൽ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു . എന്നാൽ അവർക്ക് ഇപ്പോൾ തീയതി ഇല്ലാത്തതിനാൽ സിനിമയിൽ നിന്നും ഒഴിഞ്ഞിരിക്കുകയാണ് . ഈ കാസ്റ്റിംഗിലേക്ക് ഇനി ആരെ ആവും പരിഗണിക്കുക എന്ന് കാത്തിരിക്കുകയാണ് ആരാധകർ . സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/AQ0at4oXxOs