Box Type Kerala Home Design:- ആരും ആഗ്രഹിക്കുന്ന ബോക്സി ഡിസൈൻ വീട്. ജീവിതത്തിൽ ഒരിക്കൽ ഒരു വീടാണ് പലരുടെയും സ്വപ്നം തന്നെ. സാമ്പത്തികമായും, വളരെ കുറച്ച് സ്ഥലമുള്ളത്തിനാലും പലരുടയും ജീവിതത്തിൽ ഒരിക്കലേ ഒരു വീട് സ്വന്തമാക്കാൻ സാധിക്കുകയുള്ളു. അതും ഏറെ നാളത്തെ കഷ്ടപ്പാടിനു ശേഷമായിരിക്കാം ആ സ്വപ്നം നേടിയെടുക്കുന്നത്. ഇന്ന് പലരും അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തിൽ ഈ സ്വപ്നം നടക്കാൻ വേണ്ടിയായിരിക്കും. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ബോക്സി സ്റ്റൈലിലുള്ള മനോഹരമായ വീടാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരിക്കുന്ന ഗേറ്റും മതിലും തന്നെ വളരെയധികം വ്യത്യസ്തമാണ്. ജി ഐ പൈപ്പ് ക്ലാഡിങ് സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു ഭാഗം നിർമ്മിച്ചിട്ടുള്ളത്.
മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ സ്റ്റോൺ പാകി നൽകിയിരിക്കുന്നു. വീടിനോട് ചേർന്ന് എന്നാൽ അല്പം മാറിയായി ബോക്സ് രൂപത്തിൽ തന്നെയാണ് കാർപോർച്ചും നൽകിയിട്ടുള്ളത്. ആറുപേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.ഇവിടെ കൂടുതലായും വുഡൻ ഫിനിഷിംഗ് ആണ് ഉപയോഗിച്ചിട്ടുള്ളത്.ഈ ഒരു ഭാഗത്തോട് ചേർന്ന് തന്നെ ഒരു ഓപ്പൺ പാഷിയോക്ക് കൂടി ഇടം കണ്ടെത്തി. വൈറ്റ് തീമിൽ ചെയ്ത മോഡേൺ കിച്ചണിൽ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കി നൽകിയിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണു.