Beautiful Kerala Home Design:- ഉദ്യാന ഭംഗിയോടുകൂടി ഒരു വീട്. ഒരു വീടിന്റെ ഏറ്റവും വലിയ ബാക്കി എന്ന് വിശേഷിപ്പിക്കുവാൻ ആയി കഴിയുന്ന ഒരു ഭാഗം എന്ന് പറയുന്നത് വീടിന്റെ മുറ്റം ആയിരിക്കും. അത് കൊണ്ട് തന്നെ ലാൻഡ് സ്കേപ്പിങ്ങിലും മുറ്റത്തെ ചെടി തോട്ടത്തിലും ഒക്കെ വളരെ അധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. ശരിക്കും ഇതിനെ വീട് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. മൂന്ന് സെന്റിൽ 560 സ്ക്വയർ ഫീറ്റിൽ പണിത ഒരു പൂന്തോട്ടം എന്ന് വേണം വിളിക്കാൻ. ഏകദേശം 8 സെന്റിലാണ് ഈ പ്ലോട്ട് നിൽക്കുന്നത്. ആരും ലാൻഡ്സ്കേപ്പിനു പ്രാധാന്യം നൽകാറില്ല. എന്നാൽ ഇവിടെ എത്തുമ്പോൾ കൂടുതൽ പ്രാധാന്യം നൽകിരിക്കുന്നത് ലാൻഡ്സ്കേപ്പിനാണ്.
പ്രധാന വാതിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ മനോഹരമായ ഇന്റീരിയർ വർക്കുകൾ കാണാം. കയറുമ്പോൾ തന്നെ ഒരു ലിവിങ് സ്പെസിലേക്കാണ് എത്തുന്നത്. മറ്റ് വീടുകളിൽ കാണുന്നത് പോലെയുള്ള അടുക്കള ക്രെമികരണം അല്ല ഇവിടെയുള്ളത്. ചെറിയയൊരു സിറ്റ്ഔട്ടും പിന്നെ കുറച്ചു സ്റ്റോറേജ് യൂണിറ്റുകളുമാണ് ഉള്ളത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ഓവൻ തുടങ്ങിയവയെല്ലാം കാണാം. അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നീളം കൂടിയ ഒരു മേശ നൽകിരിക്കുന്നത് കാണാം. ഇവിടെ ഇരുന്നാണ് ഇവർ ഭക്ഷണം കഴിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോ വഴി കാണാം.