പൂവ് വിറ്റ് കിട്ടുന്നത് വയനാടിന് കൊടുക്കാൻ ഇവർ

കൈപ്പമംഗലം വിജയഭാരതിസ്കൂൾ വിദ്യാർത്ഥികൾ കൃഷിചെയ്ത ചെണ്ടുമല്ലിപ്പൂക്കൾ വിളവെടുപ്പ് നടത്തി.സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടറും കൊടുങ്ങല്ലൂർ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ ശ്രീ ടിഎം.നാസർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ റസീനാഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ മുന്നൂറോളം തൈകളാണ് കൃഷിഭവന്റെ സഹായത്തോട്കൂടി സ്കൂളിൽ നട്ടുപിടിപ്പിച്ചത്.

പൂ വിറ്റ് കിട്ടുന്ന തുക വയനാട് ഉരുൾപ്പെട്ടലിൽ ദുരിതം അനുഭവിക്കുന്ന ദുരിതബാധിതർക്ക് നൽകാൻ കുട്ടികളും അധ്യാപകരും തീരുമാനിച്ചു. വാർഡ്‌മെമ്പർ റെസീന ഷാഹുൽ ഹമീദ് മുഖ്യാതിഥി. പിടിഎ പ്രസിഡന്റ്‌ എം.യു. ഉമറുൽ ഫാറൂഖ്‌ അധ്യക്ഷത വഹിച്ചു.

കൃഷിഓഫിസർ ശ്രീ സിറിൽ, അസിസ്റ്റന്റ് കൃഷി ഓഫിസർ ശ്രീ വിനോദ്,പ്രധാനധ്യാപിക .പി ഷീന, മാനേജ്മെൻ്റ് പ്രതിനിധി അഫ്സൽ, കാർഷികകോർഡിനേറ്റർ സീനത്ത്, വനജശിവരാമൻ തുടങ്ങിയവർ സംസാരിച്ചു. രക്ഷിതാക്കളും, വിദ്യാർഥികളും പങ്കെടുത്തു.

Scroll to Top