8 Lakh Budget Kerala Home Design:- എട്ടുലക്ഷത്തിനു അടിപൊളി വീട്. വീട് പണിയുന്നതിന് ബജറ്റ് ആണ് നിങ്ങളുടെ മുന്നിൽ ഏറ്റവും വലിയ പ്രശനം ആയി നില്കുന്നത്.. എന്നാൽ ഇതാ വെറും എട്ടു ലക്ഷത്തിനു പണി കഴിപ്പിച്ച ഈ വീട് ഒന്ന് കണ്ടു നോക്കൂ… 551 സ്ക്വയർ ഫീറ്റിൽ പണിത വീട് നാലര സെന്റ് പ്ലോട്ടിലാണ് നിലനിൽക്കുന്നതക്. ഏകദേശം 8 ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിനു ആകെ ചിലവായത്. 2022 നവംബറിലാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. സിറ്റ്ഔട്ട്, ലിവിങ് കം ഡൈനിങ് ഹാൾ, ഒരു കോമൺ ബാത്‌റൂം, അടുക്കള എന്നിവ അടങ്ങിയ ഒരു കൊച്ചു വീടാണ് ഇവിടെ കാണുന്നത്.
ഒരു ഫ്യൂഷൻ സിംഗിൾ സ്റ്റോറേ വീടിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. സിഗ്നേച്ചർ ബിൽഡ്ർസ് ആൻഡ് ഡെവലപ്പ്ർസ്, എടവണ്ണപ്പാറയിലുള്ള റിയാസാണ് വീടിന്റെ മുഴുവനും ഡിസൈനും ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിലേക്ക് പെട്ടെന്ന് എത്തി ഭക്ഷണം നൽകാനുള്ള സംവിധാനം അടുക്കളയിലേക്ക് പോകുമ്പോൾ കാണാം. ഇന്നത്തെ കാലത്ത് അനോജ്യമായ രീതിയിൽ തന്നെയാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. റൂഫിലേക്കുള്ള കോണി പടികളുടെ വീടിന്റെ പുറത്താണ് ക്രെമികരിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷനാണ് അടുത്തതായി എടുത്ത് പറയേണ്ടത്. കൂടുതൽ വീടിനെ പറ്റി അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.