കണ്ണഞ്ചിപ്പിക്കുന്ന സ്വപ്‍ന ഭവനം…! – Budget Kerala Home Design

Budget Kerala Home Design:- കണ്ണഞ്ചിപ്പിക്കുന്ന സ്വപ്‍ന ഭവനം…! മനോഹരമായ ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്. എന്നാൽ അതിനൊതുങ്ങുന്ന ഡിസൈൻ കിട്ടാതെ വിഷമിച്ചിരിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഈ വീടിന്റെ സവിശേഷതകൾ ഒന്ന് കണ്ടു നോക്കൂ. .സാധാരണ സിമന്റ്‌ കട്ടയിലാണ് കോമ്പൗണ്ട് മതിൽ നിർമ്മിച്ചിട്ടുള്ളത്. വലത് ഭാഗത്തായി കാർ പോർച്ച് നൽകിരിക്കുന്നത് കാണാം. അത്യാവശ്യം വലിയ വാഹനങ്ങൾ ഇവിടെ നിർത്തിയിടാൻ കഴിയുന്നതാണ്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ കോൺട്രാസ്‌റ്റ് നിറം ഇവിടെ അനുഭവിച്ചു അറിയാൻ കഴിയും.

 

 

കടൽ നീല നിറത്തിലുള്ള സോഫയാണ് കോർണർ സൈഡിൽ വരുന്നത്. കയറി വരുമ്പോൾ തന്നെ വലത് ഭാഗത്ത് ചെറിയയൊരു പ്രാർത്ഥന ഇടം കാണാം. ഇവിടെ ഫുള്ളായിട്ട് ആർട്ടിഫിഷ്യൽ ക്ലാഡിങാണ് നൽകിരിക്കുന്നത്. സീലിംഗിൽ പൂർണമായും വന്നിരിക്കുന്നത് ജിപ്സമാണ്. കൂടാതെ മറ്റ് അലങ്കാരം ലൈറ്റുകളും കാണാം. മുഴുവനായും മോഡുലാർ രീതിയിലാണ് അടുക്കള ചെയ്തിരിക്കുന്നത്. അതിൽ വൈറ്റ് ഗ്രെ നിറങ്ങളുടെ കോമ്പിനേഷനാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേത്യേക ഭംഗി തന്നെയാണ് അടുക്കളയ്ക്കുള്ളത്. അത്യാവശ്യം സ്റ്റോറേജ് യൂണിറ്റ്, കാബോർഡ് വർക്കുകൾ ഈ മോഡുലാർ അടുക്കളയിൽ കാണാം. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.

 

 

 

Scroll to Top