അച്ഛനും അമ്മയും മകനും കൂടെ പണി തീർത്ത ഒരു അത്ഭുത വീട്

ഓരോ വീടുകളും എത്രത്തോളം മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവരാണ് നാമെല്ലാവരും. വീട് എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അതിന് എത്രത്തോളം കാശ് ചെലവാക്കണം എന്നും എന്തൊക്കെ ഡിസൈനുകൾ വീട്ടിൽ ഉൾപ്പെടുത്തണമെന്നതും ഓരോരുത്തർക്കും ഓരോ ആശയങ്ങളാണ്. അത്തരത്തിൽ ഒരു വീട് പണി കഴിപ്പിച്ചിരിക്കുകയാണ് അച്ഛനും അമ്മയും മകനും ഒന്നിച്ച്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ആണ് ഈ അത്ഭുത വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകളാണ് ഏറ്റവും വലിയ പ്രത്യേകത അത് തന്നെയാണ് മറ്റുള്ളവരെ ഈ വീട്ടിലേക്ക് ആകർഷിക്കുന്നത്. അച്ഛനും അമ്മയും മകനും ചേർന്നാണ് ഈ വീടിന്റെ ഭൂരിഭാഗം പണികളും ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മൂന്ന് സെന്റിലാണ് മൂന്നുനില വീട് നിർമ്മിച്ചിരിക്കുന്നത്. 1500 സ്ക്വയർ ഫീറ്റിൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ വച്ചിരിക്കുന്ന ചെടിച്ചട്ടികൾ പോലും ഇവർ സ്വന്തമായി ഉണ്ടാക്കിയതാണ്. പഴയ വീട്ടിലെ വേസ്റ്റ് വന്ന തടികൾ കൊണ്ടാണ് കഥകളും ഇരിക്കാനുള്ള സെറ്റിയും ഇവർ നിർമ്മിച്ചിരിക്കുന്നത്. പൊട്ടിപ്പോയ പഴയ അക്വേറിയം കൊണ്ടാണ് ഇവർ വീടിനുള്ളിൽ പില്ലർ നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ പഴയ വീടിന്റെ തടിയിൽ നിന്നും തന്നെയാണ് ഡൈനിങ് ടേബിളും ആവശ്യമായ ചെയറുകളും നിർമ്മിച്ചിരിക്കുന്നത്. തടികളുടെ കേടുവന്ന ഭാഗങ്ങൾ വൃത്തിയാക്കി കട്ട് ചെയ്തു കളഞ്ഞ് പിന്നെ ഗ്ലാസ് ഒട്ടിച്ച് ഒരു കണ്ണാടി രൂപം ആക്കി മാറ്റിയിരിക്കുന്നു. പഴയ വീട്ടിലെ ഉപകരണങ്ങൾ എല്ലാം തന്നെ ഇവിടെ ഒരു മ്യൂസിയതിലേതു പോലെ സൂക്ഷിച്ചിരിക്കുന്നു. വേദിയിലിടുന്ന മുള്ളുകമ്പി ഉപയോഗിച്ച് പോലും ഇവിടെ ആർട്ട് വർക്കുകൾ ചെയ്തിരിക്കുന്നു എന്നതാണ് എടുത്ത് പറയേണ്ടത്. തെങ്ങിന്റെ പേരുള്ള മൂട്ഭാഗം തലതിരിച്ചുവച്ച് ഒരു മനുഷ്യന്റെ തലയായി ഡിസൈൻ ചെയ്തിരിക്കുന്നു. ഡെക്കറേഷൻ ആയി തൂക്കിയിരിക്കുന്നു. വേസ്റ്റ് വന്ന മുള്ള് കമ്പി ഉപയോഗിച്ച് ബെഡ്റൂമിൽ വാൾ ലൈറ്റ് നിർമ്മിച്ചിരിക്കുന്നു.

Scroll to Top