Low budget Kerala Traditional home design:- കുറഞ്ഞ ചിലവിൽ ഒരു ട്രഡീഷണൽ ഭവനം….! പഴമയെ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. അത് പോലെ തന്നെ ആണ് പുതിയ ഒരു വീട് പണിയുന്ന സമയത്തും ആ പഴയ പൊലിമ നില നിർത്തിക്കൊണ്ട് ട്രഡീഷണൽ രീതിയിൽ വീട് നിര്മിച്ചെടുക്കുവാൻ ആയി നോക്കുന്നവർ. അത്തരം ആളുകൾക്ക് വേണ്ടി ഉള്ള അടിപൊളി ഡിസൈൻ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. നാട്ടിൻപുറത്തിന്റെ ഭംഗിയും ഇടകലർന്ന ഈ ഒരു വീടിന്റെ മുറ്റത്ത് ഒരു കിണർ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് മുൻവശത്തായി നൽകിയിട്ടുണ്ട്. ഇവിടെ ചെറിയ രീതിയിൽ ക്ലാഡിങ് വർക്ക് ചെയ്തിരിക്കുന്ന തൂണുകളാണ് എടുത്തു പറയേണ്ട പ്രത്യേകത.
ഫ്ലോറിങ്ങിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ടാമത്തെ ബെഡ്റൂമും അത്യാവശ്യം വലിപ്പം നൽകിയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ സ്റ്റോറേജിനായി ഷെൽഫുകൾ നൽകിയിട്ടുണ്ട്. അതോടൊപ്പം അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. നല്ല വലിപ്പത്തിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. ഇവിടെ നൽകിയിട്ടുള്ള വാൾ ടൈലുകൾ ഏവരുടെയും ശ്രദ്ധ പെട്ടെന്ന് പിടിച്ചു പറ്റുന്നതാണ്. കൂടാതെ ഒരു വർക്കിംഗ് കിച്ചൻ കൂടി അതോടൊപ്പം നൽകിയിരിക്കുന്നു.ഇവിടെ പുകയില്ലാത്ത വിറകടുപ്പിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വീടിനെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.