Kerala Style Home Design:- കേരളം സ്റ്റൈൽ ഒരു ന്യൂജെൻ വീട്…! വീട് പണിയുന്ന സമയത് പല തരത്തിൽ ഉള്ള ആശയ കുഴപ്പങ്ങളും ഒക്കെ നമ്മുടെ മനസിലേക്ക് കടന്നു വന്നേക്കാം. അതിൽ ഏറ്റവും അതികം ആളുകൾക്ക് സംശയം തോന്നിക്കുന്ന ഒരു കാര്യം ആയിരിക്കും വീടിന്റെ ഡിസൈൻ എന്നത് എങ്ങിനെ ആയിരിക്കണം എന്നും ഏതു ഡിസൈനിൽ വീട് പണി കഴിപ്പിച്ചാൽ ആണ് ഇത്തരത്തിൽ മനോഹരം ആവുക എന്നതും. അത്തരത്തിൽ കേരളം ട്രഡിഷൻ വീടിൽ തന്നെ വളരെ മനോഹരമായ ഒരു വീട് ആണ് നിങ്ങളക്ക് ഇതിലൂടെ കാണാൻ സാധിക്കുക. കേരള ട്രഡീഷണൽ സ്റ്റൈലിലാണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്.
വീടിന്റെ മുൻവശത്തുള്ള പില്ലേഴ്സ് എല്ലാംതന്നെ ലാറ്ററൈറ്റ് ക്ലാഡിങ് ഉപയോഗിച്ചാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ ഡിസൈൻ വളരെ വ്യത്യസ്തവും മനോഹരവുമാണ്. സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുമ്പോൾ ആദ്യം നമ്മൾ കാണുന്നത് ഒരു മനോഹരമായ നടുമുറ്റമാണ്. അവിടെ ചെടികൾ പിടിപ്പിച്ച് കൂടുതൽ ഭംഗിയുള്ളതാക്കിയിരിക്കുന്നു. അതിന്റെ ഇടതുവശത്തായി ലിവിങ് സ്പേസും വലതുവശത്തായി ഡൈനിങ് സ്പേസും സെറ്റ് ചെയ്തിരിക്കുന്നു. വളരെ വിശാലമായിയാണ് വീടിന്റെ അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്. 2800 സ്ക്വയർ ഫീറ്റിൽ 60 ലക്ഷം രൂപ ബഡ്ജറ്റിൽ ആണ് ഈ ഒരു നില വീട് പണികഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.