കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്താണ് ആകാശം എന്ന പേരിലുള്ള ഈ കിടിലൻ വീട് സ്ഥിതി ചെയ്യുന്നത്. സിറ്റൗട്ട് പോർഷനും ഡൈനിങ്ങും മാത്രമാണ് കോൺക്രീറ്റ് ആയിട്ടുള്ളത്. അത് കോൺക്രീറ്റ് ഫില്ലറുകൾ സ്ലാബുകൾ വെച്ച് ചെയ്തിരിക്കുന്നു. റൂഫ് ട്രസ്സ് വർക്ക് ചെയ്തു പഴയ ഓടുകൾ പെയിന്റ് അടിച്ച് ഭംഗിയാക്കി നൽകിയിരിക്കുന്നു. താഴെ സീലിംഗ് ഓടുകളും വെച്ചിരിക്കുന്നു. പഴയ കിണർ ഗാബിയൂൺ ചെയ്ത് ഭംഗിയാക്കി പുതിയ മോഡലിലേക്ക് എത്തിച്ചിരിക്കുന്നു. വീടിന് അരികിൽ നിന്നുള്ള മണ്ണെടുത്ത് ഗുണനിലവാരം പരിശോധിച്ചു കുറഞ്ഞ അളവിൽ സിമന്റ് മണലും ചേർത്ത് നിർമ്മിച്ചിരിക്കുന്നതാണ് വീടിനുള്ളിലെ മൺ ഭിത്തി. ഇത് വീടിന് വേറിട്ട ഒരു മുഖം നൽകുന്നു. ഇതുവഴി വീടിനുള്ളിൽ വായു സഞ്ചാരം കൂടുമെന്നും പറയുന്നു. ബ്രീത്തിങ് വാൾ എന്നാണ് ഇതിനെ പറയുന്നത്. ഡൈനിങ് ഹാളിൽ കോൺക്രീറ്റ് സീലിംഗ് ആണ് നൽകിയിരിക്കുന്നത്. കമ്പി ഉപയോഗം കുറയ്ക്കുന്നതിനായി ചട്ടി കമഴ്ത്തിയാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകളെയും ഒരു ഭാഗത്തേക്ക് ഒതുക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ബാത്റൂം അറ്റാച്ച്ഡ് ആയിട്ടാണ് 3 ബെഡ്റൂമുകളും ചെയ്തിരിക്കുന്നത്.