ചില വീടുകൾ പുറം കാഴ്ച കണ്ടു തന്നെ നമ്മൾ വിലയിരുത്തും. എന്നാൽ, ഈ ദമ്പതികളുടെ വീട് അത്തരത്തിൽ ഒരു വീടല്ല. കാണേണ്ടതും അനുഭവിക്കേണ്ടതുമായ കാഴ്ചകൾ തന്നെയാണ് ആ വീട്ടിൽ ഉള്ളത്. പുറകിലേക്ക് വേണ്ടി പണം കളയാതെ താമസിക്കുന്ന അകത്തളങ്ങൾ മനോഹരമാക്കിയിരിക്കുന്നു. പുറം രാജ്യങ്ങളിലെ വീടുകളിൽ നിന്ന് മാതൃക ഉൾക്കൊണ്ടുകൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് എന്ന് ഉടമസ്ഥർ പറയുന്നു. ഒരു ബോക്സ് ടച്ച് റോഡ് കൂടിയാണ് വീടിന്റെ ഫ്രണ്ട് എലിവേഷൻ നൽകിയിരിക്കുന്നത്. ഈ വീട്ടിൽ സിറ്റൗട്ട് ഇല്ല എന്ന് മറ്റൊരു പ്രത്യേകതയാണ് എന്നാൽ അതിന്റെ കുറവ് പരിഹരിക്കാനായി സൈഡിലൂടെ എൻട്രി കൊടുത്ത് ഡയറക്റ്റ് ഹാളിലേക്കാണ് പോകുന്നത്. സിറ്റൗട്ട് ഇല്ലാത്തതിനാൽ തന്നെ വളരെയധികം വലുതാക്കിയാണ് ഡോർ നൽകിയിരിക്കുന്നത്. ചോക്ലേസിംഗ് ആണ് ഡോർ നൽകിയിരിക്കുന്നത് അതിന്റെ സ്പീഡ് സെറ്റ് ചെയ്യാവുന്ന രീതിയിൽ നൽകിയിരിക്കുന്നു. 10 മീറ്റർ നീളമാണ് ഹാളിന് നൽകിയിരിക്കുന്നത്. ഹാൾ നല്ല നീളത്തിൽ എടുത്തിരിക്കുന്നത് കൊണ്ട് തന്നെ ലിവിങ്ങും ഡൈനിങ്ങും കിച്ചനും ആ ഒരൊറ്റ ഹാളിൽ നൽകിയിരിക്കുന്നു. എയർ സർക്കുലേഷൻ കിട്ടുവാനായി സീലിംഗ് ഓപ്പൺ ആക്കി നൽകിയിരിക്കുന്നു. സീലിംഗ് കോൺക്രീറ്റ് മാത്രമാണ് നൽകിയിരിക്കുന്നത് അത് പോളിഷ് ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. ശരവറ്റ മൂഴിക്കലിനടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.