മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ഗജരാജ കൊടുമുടി .
ലോറി അപകടത്തിൽ നിന്നും ജീവൻ തിരിച്ചു പിടിച്ചു ഇന്ന് കേരളക്കരയിലെ ഗജരാജന്മാരിൽ കൊടുമുടി ആയി മാറിയ ആനയാണ് ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ . ഇന്ന് ഇന്ത്യയിൽ തന്നെ പേര് കേട്ട ആനകളിൽ ഒന്നാണ് ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ . 11 വർഷം മുൻപായിരുന്നു ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ എന്ന ഇവന് അപകടം സംഭവിച്ചത് . കൊല്ലം കലക്ടറേറ്റ് സമീപത്തു വച്ചായിന്നു ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ കയറ്റി വന്ന ലോറി നിയത്രണം വിട്ടു മറിഞ്ഞത് . അന്ന് ഇവൻ പുത്തൻകുളം അനന്തപദ്മനാഭൻ ആയിരുന്നു .
കൊല്ലം ഉത്സവത്തിന് പങ്കെടുക്കാനായി പോകുന്നതിനിടെ ആയിരുന്നു ഈ അപകടം സംഭവിച്ചത് . നാട്ടുകാരുടെയും , പോലീസ്‌കാരുടെയും കഠിന പ്രയ്തനം മൂലമായിരുന്നു ആനയെ എഴുന്നേൽപ്പിക്കാനായി സാധിച്ചത് . ഏകദേശം 45 മിനിട്ടോളം വേണ്ടി വന്നു ആനയെ അവിടെ നിന്ന് എഴുന്നേല്പിക്കാൻ . തുടർന്ന് ആനയെ അടുത്തുള്ള പറമ്പിലേക്ക് മാറ്റി . മാത്രമല്ല ആനക്ക് നല്ല ചികിത്സ തന്നെ നൽകുകയും , ആന പൂർണ ആരോഗ്യവാൻ ആകുകയും ചെയ്തു . അതിനു ശേഷം ആയിരുന്നു പാലക്കാട് ചെർപ്പുളശ്ശേരി sk ഗ്രൂപ് ആനയെ വാങ്ങിയത് അതിനു ശേഷം ആണ് ഇവൻ ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ ആയി അറിയപ്പെട്ടത് . https://youtu.be/xa-6M9ruh4Y