12 Lakh Budget Home Design:- ചെറിയ ബഡ്ജറ്റിൽ ഒരു അടിപൊളി വീട്…! ചിലവ് കുറഞ്ഞ ഒരു മോഡേൺ വീടാണോ നിങ്ങളുടെ ചിന്തയിൽ. അത്തരത്തിലുള്ള ഒരു വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. നാലര സെന്റിൽ 12.5 ലക്ഷം രൂപയുടെ രണ്ട് കിടപ്പ് മുറി അറ്റാച്ഡ് ബാത്രൂം, ഒരു കോമൺ ടോയ്ലറ്റ് ഉൾപ്പടെയുള്ള മനോഹരമായ വീടിനെയാണ് നമ്മൾ പരിചയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ വേങ്ങരയുടെ അടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സിമ്പിൾ ഡിസൈനാണ് സീലിംഗിൽ വന്നിരിക്കുന്നത്. തേക്കിലാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഹാളിലേക്ക് വരുമ്പോൾ സോഫ ഇരിപ്പിടത്തിനായി നൽകിട്ടുണ്ട്. യുപിസി ജനാലുകളാണ് ലിവിങ് ഹാളിൽ കാണാൻ കഴിയുന്നത്.
ആകെ വരുന്നത് രണ്ട് കിടപ്പ് മുറികളാണ്. മനോഹരമായിട്ടാണ് കിടപ്പ് മുറികൾ ക്രമികരിച്ചിരിക്കുന്നത്. വാർഡ്രോബ് നൽകിരിക്കുന്നത് കാണാം. വാർഡ്രോബിനു സ്ലൈഡിങ് വാതിലുകളാണ് കൊടുത്തിരിക്കുന്നത്. കൂടാതെ മൂന്ന് പാളികൾ വരുന്ന ജനാലുകൾ കാണാം. അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം നൽകിയത് കൊണ്ട് കൂടുതൽ സൗകര്യങ്ങളായി ഉള്ളതായി വരും. രണ്ടാമത്തെ മുറിയിലും ഏകദേശം ഇതേ സൗകര്യങ്ങൾ തന്നെയാണ് വരുന്നത്. ഭാവിയിലേക്ക് ഒന്നാം നില പണിയാൻ ഉദേശത്തോടെയാണ് വീട്ടിലെ സ്റ്റയർ കേസ് പണിതിരിക്കുന്നത്. പടികളുടെ പുറകിലായിട്ടാണ് കോമൺ ബാത്രൂം വരുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.