തമിഴ്നാട്ടിലെ തിരുനെൽവേലി മുണ്ടംതുറൈ വനമേഖലയിലെ മണിമുത്തൊരു വനത്തിൽ തുറന്നുവിട്ട അരികൊമ്പൻ ഇപ്പോൾ കോതയാർ ഡാമിന്റെ സമീപപ്രദേശത്താണ് ഉള്ളത്. അരികൊമ്പനെ സദാസമയവും നിരീക്ഷിച്ചുകൊണ്ട് തമിഴ്നാടിന്റെ ഒരു ടീം ഇപ്പോഴും ഇവിടെ തുടരുകയാണ്. കാരണം അരികൊമ്പന്റെ ആരോഗ്യത്തിൽ എല്ലാവർക്കും വളരെയധികം ആശങ്കയുണ്ടായിരുന്നു. ലോറിയിൽ നിന്ന് ഇറക്കുമ്പോൾ അരികൊമ്പൻ മറിഞ്ഞു വീഴുമോ എന്ന് പോലും ഭയന്നിരുന്നു. കാഴ്ച ഒരല്പം കുറവുള്ള തുമ്പിക്കയിലും കാലുകളിലും മുറിവുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട് തമിഴ്നാടിന്റെ ഒരു ടീം കുറച്ചു ദിവസങ്ങൾ കൂടെ ഇവിടെ ഉണ്ടായിരിക്കും. ആനയുടെ കഴുത്തിലെ റേഡിയോ കൂളറിൽ നിന്നുള്ള സിഗ്നലുകൾ വഴി ആനയുടെ ലൊക്കേഷൻ കൃത്യമായി കേരള വനം നിരീക്ഷിക്കുന്നുണ്ട്. ആനയെ തുറന്നു വിട്ടതിനുശേഷം മണിക്കൂറുകളോളം അവൻ കോതയാർ ഡാമിന്റെ പരിസരത്താണ് നിന്നിരുന്നതെന്ന് ആനയെ തുറന്നുവിട്ടവർ പറയുന്നു. കോതയാർ ഡാമിൽ നിന്ന് വെള്ളം കുടിക്കുന്ന അരികൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു ഇതിനുശേഷം അരികൊമ്പൻ കാടുകയറി എന്ന വാർത്തയാണ് പുറത്തുവന്നിരുന്നത്. ഡാമിൽ നിന്ന് വെള്ളം കുടിക്കുന്നതിനോടൊപ്പം തന്നെ ഡാമിന്റെ പരിസരത്ത് നിന്നും പുല്ല് പറിച്ചു തിന്നുന്ന കാഴ്ചയും അരികൊമ്പന്റേതായി പുറത്തുവന്നിരുന്നു. മൈക്ക് പിടിയുടെ ആലസ്യം മാറണമെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുക്കും എന്ന് വിദഗ്ധർ പറയുന്നു.