7 സെന്റ് സ്ഥലത്ത് 750 സ്ക്വയർ ഫീറ്റിലാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. വളരെ ആകർഷിക്കുന്ന രീതിയിലാണ് വീടിന്റെ ഫ്രണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലാക്ക് റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വരുന്ന വീടിന്റെ മുഖം ലൈറ്റ് ജിപ്സം വർക്കുകൾ ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. വലിയൊരു ഹാൾ തന്നെയാണ് നൽകിയിരിക്കുന്നത് ഹാളിന് ഒരു സൈഡിലായി ഡൈനിങ് ഏരിയയും നൽകിയിരിക്കുന്നു. കൂടാതെ സീലിംഗ് ലൈറ്റുകൾ നൽകി മനോഹരമാക്കിയിരിക്കുന്നു. ബെഡ്റൂമിലെ ചുമരിൽ ടെക്സ്റ്റർ വർക്കുകൾ ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. സിമ്പിൾ ലുക്കിലാണ് ബാത്റൂമുകൾ നൽകിയിരിക്കുന്നത്. വളരെ വലിയൊരു കിച്ചൻ തന്നെയാണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇപ്പോൾ ട്രെൻഡിങ് ആയ മോഡുലാർ കിച്ചൻ തന്നെയാണ് നൽകിയിരിക്കുന്നത്.