അർദ്ധരാത്രി പിന്നിട്ടപ്പോൾ പെരുമാൾ കുന്നിലെ കുന്നിറങ്ങി ജനവാസ മേഖലയിൽ എത്തിയ അരസിക്കൊമ്പൻ വാഴ തോട്ടത്തിൽ കയറി വാഴകൾ ഭക്ഷിക്കുമ്പോഴാണ് അരികൊമ്പനെ സ്കെച്ച് ചെയ്ത വനംവകുപ്പിന്റെ അംഗങ്ങൾ അവനു നേരെ മയക്കു വെടിവച്ചത്. പിന്നീട് മണിക്കൂറുകൾക്കകം വടങ്ങൾ കൊണ്ട് കെട്ടിമുറുക്കി. എന്നാൽ,പിറ്റേദിവസം രാവിലെയാണ് ഇതെല്ലാം സമീപവാസികൾ അറിഞ്ഞത്. 10 ദിവസം മുമ്പ് കമ്പത്ത് ഇറങ്ങിയ അരികൊമ്പനും തമിഴ്നാട് വനം വകുപ്പും തമ്മിലുള്ള ഒളിച്ചു കളി തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. പെട്ടിക്കും ഷണ്മുഖ നദി ഡാമിനും ഇടയിലുള്ള വനമേഖലയാണ് അരി കൊമ്പൻ താമസിക്കാൻ തിരഞ്ഞെടുത്തത്. 24 മണിക്കൂറും ആനയെ നിരീക്ഷിച്ചു കൊണ്ടിരുന്ന തമിഴ്നാട് വനം വകുപ്പ് ആനയ്ക്ക് കഴിക്കുവാനായി അരിയും പഴങ്ങളും പച്ചക്കറികളും കാട്ടിൽ വിതറിയിരുന്നു. ഒടുവിൽ ഒരുനാൾ കാടുവെട്ട് നാട്ടിൽ ഇറങ്ങിയ ആനയെ മയക്കുവെടി വച്ചു. കുംകി ആനകളായ സ്വയംഭൂ, മുത്തു, ഉദയൻ എന്നീ ആനകളുടെ സഹായത്തിൽ അരികൊമ്പനെ ആംബുലൻസിൽ കയറ്റി പുതിയ കാടായാ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മണിമുത്തുരു വനമേഖല ലക്ഷ്യമാക്കി യാത്ര തുടങ്ങി.