വെറും മൂന്ന് ലക്ഷത്തിന് ഒരു വീട് പണിയാൻ സാധിക്കും എന്നത് വിശ്വസിക്കാൻ സാധിക്കുന്നതാണോ?. എന്നാലിതാ അങ്ങനെ ഒരു വീടിന്റെ വിശേഷങ്ങൾ അറിയാം. കോട്ടയം കുമരകം എന്ന സ്ഥലത്താണ് 3 ലക്ഷത്തിന്റെ ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. വീടിനേക്കാൾ ആദ്യം വീടിന്റെ മുറ്റത്തെ വിശേഷങ്ങൾ അറിയാം. വീടിന്റെ മുറ്റം സ്ലാബ് ഇട്ട് പേൾ ഗ്രാസ് വച്ച് പിടിപ്പിച്ചിരിക്കുന്നു. ഇത് വീടിന് പ്രത്യേക ഭംഗി നൽകുന്നു. സിറ്റൗട്ടിൽ നിന്ന് നേരെ കടക്കുന്നത് ഹാളിലേക്കാണ് ഹാളിൽ ഒരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിരിക്കുന്നു. ഹാളിലേക്ക് വലിയ ബെഡ്റൂമുകളാണ് വീടിന് നൽകിയിരിക്കുന്നത്. റൂമുകളുടെ മുകളിൽ മാത്രം സീലിംഗ് ചെയ്തിട്ടുണ്ട്. റൂമിൽ എംടിഎഫിന്റെ അലമാരയും സെറ്റ് ചെയ്തിരിക്കുന്നു. ഡബിൾ പാത്തിയിലുള്ള ലീക്ക് വരാത്ത ഓടുകൾ കൊണ്ട് വീടിന്റെ മേൽക്കൂര ഭംഗിയാക്കിയിരിക്കുന്നു. അത്യാവശ്യം രണ്ടുപേർക്ക് നിന്ന് പെരുമാറാവുന്ന രീതിയിലുള്ള അടുക്കളയും വീടിനുണ്ട്. ചെറിയ അടുക്കളയിൽ കബോർഡുകൾ നൽകി ഭംഗിയാക്കിയിരിക്കുന്നു. ചുമരിന് മുകളിൽ സ്ക്വയർ പൈപ്പ് വെച്ച് വാട്ടർ ടാങ്ക് ഫിറ്റ് ചെയ്തിരിക്കുന്നു. വീട് പണിയുന്നതിനായി സ്ക്വയർ പൈപ്പിന് ആണ് കൂടുതൽ ചെലവ് വന്നിരിക്കുന്നത് എന്നാണ് വീടിന്റെ ഉടമസ്ഥൻ പറയുന്നത്. യൂറോ കാർഡിന്റെ കൂടിയ സൈസ് പാത്തിയാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്. വീടിന് പുറത്തേക്ക് ഡോർ നിൽക്കുന്ന രീതിയിൽ ആണ് വീടിന്റെ ബാത്റൂം കൊടുത്തിരിക്കുന്നത്. സ്ക്വയർ ട്യൂബ് വെച്ചിട്ട് ജനലും ജനലിന്റെ വാതിലുകൾ അലുമിനിയം ഫാബ്രിക്കേഷനും ചെയ്തിരിക്കുന്നു. സ്ക്വയർ പൈപ്പ് ഉപയോഗിച്ച് കട്ടിള പണിയും ചെയ്തിരിക്കുന്നു. വീടിന്റെ തറ റെഡോക്സൈഡ് കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. വിബോർഡ് കൊണ്ടാണ് വീടിന്റെ ഭിത്തികൾ ഒരുക്കിയിരിക്കുന്നത്. വൈറ്റ് പെയിന്റും ഓടുകളും ആണ് വീടിന്റെ ഹൈലൈറ്റ്.