ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീട്

ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീട്. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ് ഉള്ളത്. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും കാണാം. ഇരുമ്പ് കൊണ്ടാണ് മുഴുവൻ പടികളും നിർമ്മിച്ചിട്ടുള്ളത്. ഒരു മുറിയാണ് ഗ്രൗണ്ട് ഫ്ലോറിൽ വരുന്നത്. കൂടാതെ അറ്റാച്ഡും എന്നാൽ കോമൺ ബാത്രൂമാണ് താഴത്തെ ഫ്ലോറിൽ കാണുന്നത്. വീട് ചെറിയ ഇടമാണെങ്കിലും അത്യാവശ്യം നല്ല ഇടമാണ് മുറികൾക്കുള്ളത്. മൂന്ന് പാളികൾ വരുന്ന രണ്ട് ജാലകങ്ങൾ ഇവിടെ കാണാം.

 

സുന്ദരമായിട്ടാണ് ഡൈനിങ് ഹാൾ തയ്യാറാക്കിരിക്കുന്നത്. കാറ്റും വെളിച്ചവും കടക്കാനുള്ള സംവിധാനം ഡൈനിങ് ഹാളിൽ കൊടുത്തിട്ടുണ്ട്. നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ഡൈനിങ് മേശയും ഇരിപ്പിടവുമാണ് ഡൈനിങ് ഹാളിൽ കാണാൻ കഴിയുന്നത്. കോർണറിൽ തന്നെ വാഷ് ബേസ് വന്നിരിക്കുന്നത് കാണാം. നല്ല ഇടം നിറഞ്ഞ അടുക്കളയാണ് ഈ കുഞ്ഞൻ വീടിനുള്ളിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. രണ്ട് പേർക്ക് സുഖകരമായി നിന്ന് പെറുമാറാനുള്ള സംവിധാനം ഈ അടുക്കളയിലുണ്ട് എന്നതാണ് മറ്റൊരു പ്രേത്യേകത. 440 സ്ക്വയർ ഫീറ്റിലാണ് ഒരു സിറ്റ്ഔട്ടും, റൂമും, അടുക്കളയും വരുന്നത്. ഫസ്റ്റ് ഫ്ലോറിൽ കയറി ചെല്ലുന്നത് തന്നെ കിടപ്പ് മുറിയിലേക്കാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

 

Scroll to Top