16 ലക്ഷത്തിന് 1100 ചതുരശ്ര അടിയിൽ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട്…! 16 Lakhs Kerala House Design

16 Lakhs Kerala House Design:- 16 ലക്ഷത്തിന് 1100 ചതുരശ്ര അടിയിൽ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട്…! 16 ലക്ഷമാണ് ഈ വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. 1100 സ്ക്വയർ ഫീറ്റിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം ചെറിയ കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു.വീടിനു മുന്നിൽ ചെറിയൊരു സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് വിശാലമായ ഒരു ഹാൾ ആണ്. ഈ ഹാളിനെ രണ്ടായി തിരിച്ചിരിക്കുന്നു. പാർട്ടീഷൻ ചെയ്തിരിക്കുന്നത് മൾട്ടിവുഡ് വെച്ചാണ്. ഡൈനിങ് ഏരിയയും ഗസ്റ്റ് ലീവിങ് ഏരിയയും ഈ ഹാളിൽ തന്നെ ഒരുക്കിയിരിക്കുകയാണ്. പാർട്ടിഷൻ വാളിൽ തന്നെ ടി വി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. വാഷ് ഏരിയയും ഇതിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുണ്ട്.

 

ആറു പേർക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ടേബിൾ ആണ് ഡയിനിങ് ഹാളിൽ ഉള്ളത്. വളരെ ലളിതമായ ഇന്റീരിയർ ആണ് വീടിനു ചെയ്തിട്ടുള്ളത്. അത്കൊണ്ട് തന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് ഈ വീട്. വീടിനു രണ്ടു ബെഡ്‌റൂമുകൾ ആണ് ഉള്ളത്. അതിൽ ഒന്ന് അറ്റാച്ഡ് ബാത്രൂം വരുന്നു. കൂടാതെ ഒരു കോമൺ ബാത്രൂം കൂടി ഇവടെയുണ്ട്.കിച്ചൺ അത്യാവിശം സ്‌പേഷ്യസ് ആയി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കൂടുതലറിയാൻ വീഡിയോ കാണു.

 

 

 

 

 

Scroll to Top