6 സെന്റ് സ്ഥലത്ത് സൂപ്പർ വീട്…! 850SQFT Kerala House Design

850SQFT Kerala House Design:- 6 സെന്റ് സ്ഥലത്ത് സൂപ്പർ വീട്…! 19 ലക്ഷം മുതൽമുടക്കിൽ 6 സെന്റ് സ്ഥലത്താണ് വീട് നിർമിച്ചിരിക്കുന്നത്. തടികൾ ഉപയോഗിച്ച് നിർമ്മിച്ച ജനാലുകളും വാതിലുകളും നൽകിട്ടുണ്ട്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ വി‌ശാലമായ ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാളും മനോഹരമായി നൽകിട്ടുണ്ട്. അത്യാവശ്യം പേർക്ക് ഇരുന്ന് കഴിക്കാനുള്ള സ്ഥലം ഇവിടെ ഒരുക്കിട്ടുണ്ട്. ഡൈനിങ് ഹാളിന്റെ ഒരു വശത്ത് തന്നെയാണ് കിടപ്പ് മുറികൾ വരുന്നത്. മൂന്ന് പാളികൾ വരുന്ന രണ്ട് ജനാലുകൾ ഇവിടെ നൽകിരിക്കുന്നത്. കൂടാതെ സാധനങ്ങൾ വെക്കാനുള്ള ഷെൽഫ് മറ്റു സൗകര്യങ്ങൾ ഈ മുറിയിൽ നൽകിട്ടുണ്ട്.

 

മുറിയുടെ അരികെ തന്നെ ഒരു കോമൺ ടോയ്ലറ്റ് നൽകിരിക്കുന്നതായി കാണാം. രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിലും രണ്ട് പാളികൾ ഉള്ള രണ്ട് ജനൽ, പിന്നെ ചെറിയ ഷെൽഫ് പോലെയുള്ള സൗകര്യവും ഇവിടെ നൽകിയതായി കാണാവുന്നതാണ്. കൂടാതെ ഈ മുറിയിൽ അറ്റാച്ഡ് ബാത്‌റൂമുള്ള സൗകര്യവും ഒരുക്കിട്ടുണ്ട്. ഈ വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. അത്യാവശ്യം എല്ലാ സൗകര്യങ്ങൾ ഈ വീട്ടിലെ മുറികൾക്ക് കൊടുത്തിട്ടുണ്ട്. അടുക്കള പരിശോധിക്കുകയാണെങ്കിൽ അത്യാവശ്യം സ്ഥലത്തോടെയാണ് നിർമ്മച്ചിരിക്കുന്നത്. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ട് നോക്കൂ.

 

 

 

 

Scroll to Top