12Lakh Budget Kerala House Design:- അടിപൊളി നാടൻ വീട് നിങ്ങൾക്കും പണിയാം. 12 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഈ വീട് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 1000 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്. നാടൻ ഓടുകളാണ് മേൽക്കുരയിൽ വിരിച്ചിരിക്കുന്നത്. തികഞ്ഞും കേരളീയ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച ഒരു കാഴ്ച്ച ഭംഗിയാണ് വീടിനു ലഭിക്കുന്നത്. ഒരു ജന്മത്തിൽ കുഞ്ഞ് സമ്പാദ്യങ്ങൾ കൂട്ടിവെച്ച് പണിതെടുത്ത ഈ വീട് എല്ലാവർക്കും മാതൃകയാക്കാം. സിറ്റ്ഔട്ടിൽ രണ്ട് തൂണുകൾ ഉണ്ട്. അതിൽ ടൈൽ ഒട്ടിച്ചു വൃത്തിയാക്കിരിക്കുന്നു.
അടിത്തറയിൽ നല്ലൊരു ടെക്സ്റ്റ്ർ വർക്ക് കാണാൻ കഴിയും. കറുത്ത രണ്ട് ഗ്രാനൈറ്റാണ് പടികളിൽ ഒട്ടിച്ചിരിക്കുന്നത്. ഫ്ലോറിൽ നല്ല വെട്രിഫൈഡ് ടൈലുകളാണ് ഒട്ടിച്ചിരിക്കുന്നത്. 80000 രൂപയാണ് വീട് മുഴുവൻ മച്ച അടിക്കാൻ ആവശ്യമായി വന്ന തുക. വിശാലമായ മുറിയാണ് ആദ്യത്തെ കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്നത്. പണികൾ ഇനി തീരാൻ ഉണ്ടെങ്കിലും ലളിതവും ഗംഭീരവുമാണ് അകത്തലങ്ങൾ. അടുത്ത കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോളും ഇതേ കാഴ്ച്ചകളാണ് കാണുന്നത്. കൂടാതെ ചെറിയ ഒരു പ്രാർത്ഥന ഹാളും കാണാം. ഇടത്തും വലത്തുമായ രണ്ട് കിടപ്പ് മുറികൾ, കൂടാതെ ഡൈനിങ് ഏരിയയും, അടുക്കളയും വേറെ. കൂടുതലറിയാൻ വീഡിയോ കാണു.