1290Sqft Kerala House Design:- 7 സെന്റ് സ്ഥലത്ത് 1290 സ്ക്വയർ ഫീറ്റ് വീട്. ലിവിങ്, ഡൈനിങ് ഏരിയ, രണ്ട് കിടപ്പ് മുറി, അടുക്കള തുടങ്ങി 24 ലക്ഷം രൂപയ്ക്കാണ് വീട് മുഴുവൻ പണിതെടുത്തിരിക്കുന്നത്. മൂന്ന് ഭാഗങ്ങളാക്കിട്ടാണ് എലിവേഷൻ ചെയ്തിരിക്കുന്നത്. അതിൽ ആദ്യത്തെ ഭാഗത്ത് വരുന്നത് കിടപ്പ് മുറിയാണ്. അടുത്ത ഭാഗത്ത് നീല നിറത്തിലുള്ള സൺഷെയ്ഡ് കൊടുത്തിരിക്കുന്നത് കാണാം. ഒരുപാട് പേർക്ക് ഒരുപോലെ ഇഷ്ടപ്പെട്ട എക്സ്റ്റീരിയർ വർക്കാണ് ചെയ്തിരിക്കുന്നത്. ഫാബ്രിക്കേഷനിലുള്ള ജാലകമാണ് കൊടുത്തിരിക്കുന്നത്. പച്ച നിറത്തിലുള്ള കസേരകളാണ് സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനായി നൽകിട്ടുള്ളത്.
വെള്ള നിറത്തിലുള്ള വാതിലാണ് പ്രധാന വാതിലിനു കൊടുത്തിട്ടുള്ളത്. മനോഹരമായ ഡിസൈനാണ് സിറ്റ്ഔട്ടിൽ കാണുന്നത്. വീടിന്റെ ഉൾവശങ്ങളിലെ പ്രാധാന ആകർഷണം എന്നത് ഇന്റീരിയർ വർക്ക്സാണ്. അതിമനോഹരമായിട്ടും എന്നാൽ വളരെ സാധാരണ രീതിയിലാണ് ഇന്റീരിയർ വർക്ക് ചെയ്തിരിക്കുന്നത്.ലിവിങ് ഹാളിലെ സോഫയാണ് മറ്റൊരു ആകർഷണം. ജിപ്സം സീലിംഗാണ് മുഴുവൻ ചെയ്തിരിക്കുന്നത്. കൂടാതെ ഫാൻ, മറ്റ് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. കുറച്ച് കൂടി ഉള്ളിലേക്ക് കയറുമ്പോൾ ഡൈനിങ് ഹാൾ ഒരുക്കിരിക്കുന്നത് കാണാം. ഏകദേശം 10 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയും. ഡൈനിങ് ഹാളിലെ സീലിംഗാണ് മറ്റൊരു മനോഹരമായ കാഴ്ച്ച. വീടിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ.