15 Lakh Budget Home Design:- 15 ലക്ഷത്തിനു അടിപൊളി വീട്. വീടിന്റെ അകത്തുള്ള സ്റ്റയർകേസ്, അതുപോലെ തന്നെ ലിവിങ് ഹാൾ ഡൈനിങ് ഹാൾ വേർതിരിക്കാതെ ഡിസൈൻ ചെയ്തപ്പോൾ ചിലവ് കൂറെ കുറയ്ക്കാൻ കഴിഞ്ഞു. സിറ്റ്ഔട്ട്, രണ്ട് കിടപ്പ് മുറി, ലിവിങ് കം ഡൈനിങ് ഹാൾ, ഒരു ബാത്രൂം, അടുക്കള, വർക്ക് ഏരിയ അടങ്ങിയ ഒരു കൊച്ചു വീടാണ് വീഡിയോയിൽ കാണുന്നത്. ഏകദേശം ഒമ്പത് ലക്ഷം രൂപയാണ് വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്. വെട്രിഫൈഡ് ടൈൽസുകളാണ് ഫ്ലോറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയിൽ, പടികൾക്ക് തുടങ്ങിയവയ്ക്ക് ഗ്രാനൈറ്റിന്റെ ഭാഗങ്ങളാണ് വിരിച്ചിരിക്കുന്നത്.
അടുക്കളയിൽ ഒരു ഭാഗത്ത് കബോർഡ് ക്രെമികരിച്ചിരിക്കുന്നതായി കാണാം. കട്ടകൾ ഉപയോഗിച്ച് കെട്ടി ഉള്ളിൽ ടൈൽസുകൾ ഇട്ട് രണ്ട് വാതിലുകൾ നൽകിയാണ് കബോർഡ് നിർമ്മിച്ചിരിക്കുന്നത്. അടുക്കളയിൽ ഇത്തരമൊരു കബോർഡ് വളരെ ആവശ്യകരമാണെന്ന് പറയാം. സാധാരണക്കാരെ ആരെയും ആകർഷിക്കുന്ന രീതിയിലുള്ള ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകളാണ് കാണാൻ കഴിയുന്നത്. കുറഞ്ഞ ചിലവിൽ ഇതുപോലെയുള്ള ഡിസൈനുകൾ ചെയ്യാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഇത്തരം ഡിസൈനുകൾ ആഗ്രഹിക്കുന്നവർക്ക് ഈ വീട് തന്നെ മാതൃകയാക്കാൻ കഴിയുന്നതാണ്. അത്തരത്തിൽ മനോഹരമായ വീടിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി തന്നെ കണ്ടറിയാൻ സാധിക്കുന്നതാണ്. വീഡിയോ കാണു.