29 ലക്ഷം രൂപയ്ക്ക് അടിപൊളി വീടും പ്ലാനും

29 ലക്ഷം രൂപയ്ക്ക് അടിപൊളി വീടും പ്ലാനും. 1900 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്. ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. കൂടാതെ ലിവിങ്, ഡൈനിങ്, അടുക്കള തുടങ്ങിയവയും ഒറ്റ ഫ്ലോറിൽ കാണാം. വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 29 ലക്ഷം. രൂപയാണ്. തേക്കിൻ തടിയിലാണ് പ്രധാന വാതിൽ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനം മയ്ക്കുന്ന കാഴ്ച്ചകളാണ് കാണുന്നത്. ആദ്യം തന്നെ കയറി ചെല്ലുന്നത് ലിവിങ് ഹാളിലേക്കാണ്. കലാക്കാരന്മാരുടെ മുഴുവൻ കഴിവുകളും ഈ വീട്ടിലെ ഓരോ ചുവരിലും കാണാൻ കഴിയും. വീട്ടിലെ ഓരോ ഇന്റീരിയർ വർക്കുകൾ എടുത്ത് പറയേണ്ടവ തന്നെയാണ്.

 

 

 

 

 

ലിവിങ് ഹാളിൽ ഇരിപ്പിടത്തിനായി സോഫ സെറ്റികൾ കാണാം. ടീവി യൂണിറ്റും ഇവിടെ വരുന്നുണ്ട്. ലിവിങ് ഹാൾ ഒരുക്കിരിക്കുന്നത് പോലെയാണ് ഡൈനിങ് ഹാളും ഒരുക്കിരിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഹാളിൽ കാണാം. മോഡേൺ ടൗച്ചിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. ഓപ്പൺ കിച്ചൻ ആയതുകൊണ്ട് തന്നെ ആവശ്യത്തിലേറെ സൗകര്യങ്ങളാണ് അടുക്കളയിൽ കാണുന്നത്. കാബോർഡ് വർക്കുകളും, സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവയും ഇവിടെ കാണാം. സ്റ്റയർ കേസിൽ നിന്നും കുറച്ച് മാറിട്ടാണ് വാഷിംഗ്‌ ഏരിയ നൽകിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഈ വീഡിയോ വഴി കാണാം.